ബോളിവുഡ് താരം സണ്ണി ലിയോൺ നായികയാകുന്ന തമിഴ് സിനിമയ്ക്ക് പേരിട്ടു. സണ്ണി തന്നെയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത്. വീരമാദേവി എന്നാണ് ചിത്രത്തിന്റെ പേര്.
വളരെ പുരാതനമായ തമിഴ് ഭാഷയിലുള്ള ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് താനെന്ന് സണ്ണി പറയുന്നു. കാത്തിരിപ്പ് അവസാനിച്ചു ഇതാ ചിത്രത്തിന്റെ പേര് എന്ന് പറഞ്ഞുകൊണ്ടാണ് സണ്ണി ലിയോൺ ട്വിറ്ററിൽ ചിത്രത്തിന്റെ പേര് പോസ്റ്റ് ചെയ്തത്. വടിവുടയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി സണ്ണി ലിയോൺ ആയോധന കലകളും അഭ്യസിക്കുന്നുണ്ട്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കും.