ലോകമെങ്ങും ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍. ഒരു നീലച്ചിത്ര നടിക്കു ലഭിക്കുന്ന പരിഗണനയല്ല ഇന്ത്യയിൽ താരത്തിന് ലഭിക്കുന്നത്. അതിനുള്ള കാരണം ഇവരുടെ വ്യക്തിത്വവും സിനിമകളിലെ അഭിനയമികവുമാണ്. സണ്ണിയുടെ വ്യക്തിത്വം പോലെ തന്നെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്നാണ് ഇവരുടെ ഫിറ്റ്നസും.
താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് തേടിപ്പോകാത്തതായി ആരും തന്നെയില്ല.ഇപ്പോൾ താരം തന്നെ തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഫിറ്റ്നസിനായി സണ്ണി ദിനം പ്രതി ജിമ്മിൽ പോകുകയും വർക്കൗട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.
ഇന്റസ്റ്റഗ്രാമിലൂടെയാണ് താരം ജിമ്മിലെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഒരു ദിവസവും മുടങ്ങാതെ ക്ഷമയോടുള്ള പരിശീലനമാണ് താരത്തിന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം. ജിമ്മിൽ പുഷ് അപ്പ്, ഹെവി വെയ്റ്റ്സ്, ലെഗ് പ്രസ്, തുടങ്ങിയ എക്സർസൈസ് ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. താരത്തിന്റെ വർക്കൗട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സണ്ണിയുടെ സൗന്ദര്യ രഹസ്യവും ഫിറ്റ്നസ് രഹസ്യവും അറിയാൻ പ്രേക്ഷകർക്കും എന്നും താൽപര്യമാണ്. അതിനാൽ തന്നെ മിക്ക അഭിമുഖങ്ങളിലും താരങ്ങളോടു ചോദ്യക്കുന്ന ഒരു തചോദ്യമായിരിക്കും ശരീര സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന്. കഴിഞ്ഞ ദിവസം അമലപോളിന്റെ വ്യായാമ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മരത്തിൽ തലകുത്തനെ നിൽക്കുന്ന അമലയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത് .