ഗാന്ധിനഗർ: ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചശേഷം കൈ ഞരന്പ് മുറിച്ച് ജീവനൊടുക്കുവാൻ ശ്രമിച്ച ഭർത്താവ് മരിച്ചു.
അതിരന്പുഴ കോട്ടയ്ക്കുപുറം തോരണംവച്ചതിൽ ജോർജ് (സണ്ണി-57) മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ കുടുംബവഴക്കിനെ തുടർന്ന് സണ്ണി ഭാര്യ മില്ലിയുടെ തലയ്ക്കു വെട്ടി പരിക്കേൽപ്പിച്ചിരുന്നു.
തുടർന്ന് ഇയാൾ സ്വയം ഇടതു കൈ വെട്ടിമുറിച്ച് ജീവനൊടുക്കുവാൻ ശ്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ മില്ലിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയി.
കാണാതായ സണ്ണിയെ കൈ ഞരന്പ് മുറിച്ച് ജീവനൊടുക്കുവാൻ ശ്രമിച്ച നിലയിൽ ഏറ്റുമാനൂർ പോലീസ് കണ്ടെത്തുകയായിരുന്നു.
ഇയാളെ കോട്ടയം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരിച്ചു.
അഞ്ചൽ സ്വദേശിയായ സണ്ണി സൗദിയിലും ദുബായിലുമായി ഏറെനാൾ ജോലിചെയ്തശേഷം ഭാര്യയുടെ നാടായ അതിരന്പുഴയിലെ ആനമലയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.
ഭാര്യയെ ഇയാൾക്കു സംശയമായിരുന്നുവെന്നും വീട്ടിൽ നിരന്തരം ഇവർ തമ്മിൽ വഴക്കുണ്ടാകുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
മില്ലി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സണ്ണിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ ഏറ്റുമാനൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു.