താരദന്പതികളായ സണ്ണിയുടെയും വെബ്ബറിന്റെയും മക്കൾക്ക് വേണ്ടിയുള്ള ആഗ്രഹം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാലിപ്പോൾ ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമടക്കം മൂന്ന് മക്കളുടെ മാതാപിതാക്കളാണ് ഇരുവരും.
രാജ്യത്ത് സന്പൂർണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മക്കൾക്കൊപ്പമാണ് താരദന്പതികൾ. വെറുതേ വീട്ടിലിരിക്കുക മാത്രമല്ല മക്കൾക്കൊപ്പം വിനോദ പരിപാടികളിൽ ഏർപ്പെട്ടും കളിച്ചും ഉല്ലസിച്ചും കഴിയുകയാണ്.
ഇൻസ്റ്റാഗ്രാം പേജിലൂടെ സണ്ണി ലിയോണ്‍ പങ്കുവച്ച വീഡിയോ തരംഗമാവുകയാണ്. ഇതിലൂടെയാണ് താരകുടുംബത്തിന്റെ ലോക് ഡൗണ്‍ ദിനങ്ങൾ എങ്ങനെയാണെന്ന് പുറംലോകം അറിയുന്നതും.
ഇപ്പോൾ കുറേ ദിവസങ്ങളായി കുട്ടികൾ വീട്ടിൽ അടച്ചിരിക്കുന്നു. എല്ലാ ദിവസവും അവരെ സന്തോഷിപ്പിക്കാൻ ഞാനും ഡാനിയേലും ഞങ്ങളാൽ കഴിയുന്നത് ചെയ്യുന്നുണ്ട്.
ഇന്ന് നൃത്തം ചെയ്യാൻ തോന്നി. ഡാനിയേലിന്റെ നൃത്തം അടിപൊളിയാണ്’ എന്നും അടിക്കുറിപ്പായി സണ്ണി കൊടുത്തിട്ടുണ്ട്. അച്ഛനും അമ്മയും ഡാൻസ് കളിക്കുന്പോൾ മക്കൾ കൈ അടിച്ചും മറ്റുമായി സപ്പോർട്ട് ചെയ്യുന്നതും കാണാം.
2017 ലായിരുന്നു മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് 21 മാസമുള്ള ഒരു പെണ്‍കുഞ്ഞിനെ സണ്ണിയും ഭർത്താവും ചേർന്ന് ദത്തെടുക്കുന്നത്. നിഷ വെബർ കൗർ വെബർ എന്നായിരുന്നു മകൾക്ക് പേരിട്ടത്. നിഷയെ ദത്തെടുത്തതിന് പിന്നാലെ സണ്ണി ലിയോണ്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി മാറി.
വാടക ഗർഭപാത്രത്തിലൂടെയാണ് രണ്ട് ആണ്‍കുട്ടികൾ സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് കടന്ന് വരുന്നത്. നോഹ സിംഗ് വെബർ, അഷർ സിംഗ് വെബർ എന്നാണ് മക്കൾക്ക് പേര് നൽകിയത്. മക്കളുടെ പിറന്നാളും മറ്റുള്ള ചടങ്ങുകളെല്ലാം വലിയ ആഘോഷമായി ഇരുവരും നടത്താറുണ്ട്.