ഇന്ത്യയില്‍ മുഴുവൻ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പോണ് സിനിമകളിൽ നിന്നു മാറി ബോളിവുഡ് സിനിമയിലേക്ക് ചുവടുവച്ചതോടെയാണ് നടിയുടെ ജീവിതംതന്നെ മാറിയത്.
തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സണ്ണി ലിയോണ്‍ പങ്കുവയ്ക്കാറുള്ളത്.
എന്നാല്‍ ഏറ്റവും പുതിയതായി ഒരു പ്രതികാരത്തിന്റെ കഥ പറഞ്ഞാണ് നടി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയില്‍ സണ്ണിയെ ഒരാള്‍ പിടിച്ച് സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിടുന്നതാണ് കാണിക്കുന്നത്. വീഡിയോയ്ക്ക് സണ്ണി കൊടുത്ത ക്യാപ്ഷനാണ് രസകരം.
സണ്ണി ലിയോണ്‍ തന്റെ സഹായികളോടൊപ്പം ഒരു സ്വിമ്മിംഗ് പൂളിന്റെ സൈഡിലൂടെ നടന്നുവരുന്നതാണ് വീഡിയോയിലുള്ളത്.
ഇടയ്ക്ക് വെള്ളത്തില്‍ കാലൊക്കെ നനഞ്ഞ് വരികയായിരുന്ന സണ്ണിയെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ വെള്ളത്തിലേക്ക് തള്ളിയിട്ടു.
അപ്രതീക്ഷിതമായിട്ടുള്ള ആക്രമണത്തില്‍ പകച്ചുപോയ നടി വെള്ളത്തില്‍ വീണ ഉടനെ കരയാനും ബഹളമുണ്ടാക്കാനും തുടങ്ങി.
എന്റെ അടുത്ത് നീ എന്താണ് ചെയ്തതെന്ന് നടി ചോദിക്കുമ്പോള്‍ ഇതെന്റെ പ്രതികാരം ആണെന്നും അയാള്‍ പറയുന്നുണ്ട്.
കാലില്‍ കിടന്ന ചെരുപ്പുകള്‍ ഊരി എറിഞ്ഞും വെള്ളം തെറിപ്പിച്ചുമൊക്കെ സണ്ണിയും തന്റെ പ്രതിഷേധം അറിയിക്കുന്നുണ്ട്.
മാത്രമല്ല കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെ സഹായത്തോടെ നടി വെള്ളത്തില്‍നിന്നു കരയ്ക്ക് കയറി.
ഇതിനുള്ള പണി തിരിച്ച് കിട്ടുമെന്നും ഞാനും പ്രതികാരം ചെയ്യുമെന്നുമാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി സണ്ണി എഴുതിയത്.
സണ്ണി ലിയോണിന്റെ മാനേജരായ സണ്ണി രജനിയാണ് നടിയെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ടത്. അദ്ദേഹത്തെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് പ്രതികാരം തിരിച്ചുകിട്ടുമെന്ന് നടി ഓര്‍മിപ്പിച്ചത്.
എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും വളരെ കൂളായി പെരുമാറിയ നടിയുടെ സ്വഭാവത്തെ ക്കുറിച്ചാണ് ആരാധകര്‍ക്ക് അത്ഭുതം.
കൂടെയുള്ളവരെ അത്രയധികം ഹാപ്പിയാക്കാനും അവരുടെ കൂടെ കുസൃതികള്‍ ഒപ്പിക്കാനുമൊക്കെ സണ്ണി ശ്രമിക്കാറുണ്ട്.
2019 ല്‍ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സണ്ണി മലയാളത്തിലേക്ക് എത്തിയിരുന്നു. അന്ന് ഹിറ്റായ ഐറ്റം സോംഗ് ആണ് നടി ചെയ്തത്.
രംഗീല എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി അഭിനിക്കുകയാണ്. ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.