ഭർത്താവിനൊപ്പം അവധി ആഘോഷിച്ച് നടി സണ്ണി ലിയോണി. ദുബായിയിലെ പൂളിൽ നീന്തി തുടിക്കുന്നതിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. “ഫൈനലി സം സണ്‍, താങ്ക്സ് ടു ദുബായ്’ എന്ന് താരം കുറിച്ചിട്ടുമുണ്ട്.
മക്കൾക്കൊപ്പം ദീപാവലി ആഘോഷിച്ചതിന് പിന്നാലെയാണ് ഇരുവരും അവധി ആഘോഷിക്കുവാനായി ദുബായിയിലേക്ക് പുറപ്പെട്ടത്. മഞ്ഞ വസ്ത്രത്തിൽ മക്കൾക്കും ഭർത്താവിനുമൊപ്പം താരം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.