കോവിഡ് കാലത്ത് ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിലേക്ക് പോയതാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. അമേരിക്കൻ ജീവിതത്തിന്റെ കാഴ്ചകളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം.
ഇപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ താൻ അതിയായി ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് സണ്ണി. കഴിഞ്ഞ മാസമാണ് സണ്ണി ലിയോൺ ഭർത്താവ് ഡാനിയൽ വെബർ, മക്കളായ നിഷ, ആഷർ, നോവ എന്നിവർക്കൊപ്പം ലോസ് ഏഞ്ചലസിവേക്ക് വിമാനം കയറിയത്.
എന്നാൽ മുംബൈയിലെ വീട്ടിലേക്ക് മടങ്ങി എത്തുവാൻ ആഗ്രഹിക്കുന്നുവെന്നാണ് ഒരു ദേശിയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സണ്ണി ലിയോൺ പറയുന്നത്.
ഭർത്താവിന്റെ അമ്മയ്ക്കും കുടുംബത്തിനും ഒപ്പം നിൽക്കേണ്ടിയിരുന്നതിനാലാണ് ഇന്ത്യ വിട്ടത്. അന്താരാഷ്ട്ര വിമാന സർവീസ് സാധാരണഗതിയിൽ പുനരാരംഭിക്കുമ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സണ്ണി പറയുന്നു.