മുംബൈയിൽ സൗജന്യഭക്ഷണ വിതരണം നടത്തി നടി സണ്ണി ലിയോൺ. വഴിയരികിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നു സണ്ണി തന്നെ നേരിട്ടാണ് ഭക്ഷണം വിതരണം ചെയ്തത്.
ഭർത്താവ് ഡാനിയേൽ വെബറിനും സഹോദരനും ഒപ്പമുണ്ടായിരുന്നു. വാഹനത്തിന് ചുറ്റും ഭക്ഷണപ്പൊതി സ്വീകരിക്കാൻ ജനം തടിച്ചു കൂടി. ഭംഗിയായി അടച്ചുറപ്പിച്ച പൊതിയിലാണ് സണ്ണി ഭക്ഷണം വിളമ്പിയത്.
മറ്റുപലരും മാനവരാശിക്കുവേണ്ടി ചെയ്ത നന്മകളുടെ എങ്ങുമെത്തിയിട്ടില്ല എന്നെനിക്കറിയാം. എന്നിരുന്നാലും ഓരോ ദിവസവും സ്വയം മെച്ചപ്പെടാൻ ഞാൻ ശ്രമിക്കും.
അല്പനേരത്തേക്കെങ്കിലും ഒരാളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞതിൽ സന്തോഷം. ഏവരും സുരക്ഷിതരായിരിക്കണമെന്നും സണ്ണി പറയുന്നു
മുംബൈയിലെ എർത്ത് കഫെയിലാണ് സണ്ണിയും കൂട്ടരും ഭക്ഷണം ഉണ്ടാക്കിയത്. മില്യൺ ഡോളർ വീഗൻ എന്ന സംഘടനയുമായി ചേർന്നാണ് ഭക്ഷണവിതരണം നടത്തിയത്. മലയാള ചിത്രത്തിൽ അഭിനയിക്കാൻ താരം അടുത്തിടെ കേരളത്തിലെത്തിയിരുന്നു.