ബോളിവുഡ് താരം സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസില്‍ നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചെന്നവകാശപ്പെടുന്നവരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്.
സണ്ണിയുടെ ബാങ്ക് രേഖകള്‍ ശേഖരിച്ച അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇവരുടെ ഇടപാട് വിവരങ്ങള്‍ പരിശോധിച്ചിരുന്നു. പരാതിക്കാരന് പണം അയച്ചെന്ന് അവകാശപ്പെടുന്ന ബോംബെ സിറ്റി ബാങ്കിലെ സണ്ണി ലിയോണിയുടെ അക്കൗണ്ടാണ് പരിശോധിച്ചത്.
പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം താന്‍ പരിപാടിയുടെ സംഘാടകനാണെന്നും പണം അയച്ചത് തന്റെ അക്കൗണ്ടില്‍ നിന്നല്ലെന്ന് പരാതിക്കാരനും വ്യക്തമാക്കുന്നുണ്ട്.
അങ്കമാലി അഡ്ലക്സില്‍ സംഘടിപ്പിച്ച പരിപാടിക്കായി വടകര സ്വദേശിനി പണം നിക്ഷേപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തിരുവനന്തപുരത്തും ബഹ്റൈനിലും നടത്താനിരുന്ന പരിപാടികള്‍ക്കായും പണം നിക്ഷേപിച്ചത് മറ്റു പലരുടെയും അക്കൗണ്ടുകളില്‍ നിന്നാണ്.
ഇത് സംബന്ധിച്ച വിവരങ്ങളും പരാതിക്കാരന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനാണ് പൊലീസിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് പണം നിക്ഷേപിച്ചവരുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
സണ്ണിയെ പരിപാടിയ്ക്ക് ക്ഷണിച്ചതിന്റെയും അവര്‍ പങ്കെടുക്കാമെന്ന് അറിയിച്ചതിന്റെയും രേഖകള്‍ വരും ദിവസങ്ങളില്‍ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
അദ്ദേഹം പറഞ്ഞു. അതേസമയം പരിപാടിയില്‍ പങ്കെടുക്കാനുള്ള കരാര്‍ രേഖ സണ്ണി ലിയോണും ഒപ്പിട്ടു നല്‍കാമെന്നു പറഞ്ഞെങ്കിലും നല്‍കിയിരുന്നില്ല.
പരിപാടിക്കായി എത്തുമെന്ന് അറിയിച്ച് ഇവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോ അന്വേഷണ സംഘത്തിനു തെളിവാകും.
പറഞ്ഞ തുക നല്‍കാതെ തന്നെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതിനാലാണ് പിന്മാറിയതെന്ന് സണ്ണി ലിയോണും വ്യക്തമാക്കിയിരുന്നു. അങ്കമാലിയില്‍ 2019ലെ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിയ്ക്കായി 25 ലക്ഷം രൂപ സണ്ണി ലിയോണിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപ്പിച്ചെന്നാണ് പരാതിയിലുള്ളത്.
എന്നാല്‍ പരിപാടിയുടെ തലേദിവസം സണ്ണി പിന്മാറുകയായിരുന്നുവെന്നും പരിപാടിയ്ക്ക് പണം നിക്ഷേപിച്ചവര്‍ക്ക് മൊത്തം ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായും പരാതിക്കാരന് ഷിയാസ് മൊഴിനല്‍കിയിട്ടുണ്ട്.