ലോകമെന്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. താരത്തോടുള്ള അതേ സ്നേഹം താരത്തിന്റെ കുടുംബത്തോടും ആരാധകർക്കുണ്ട്.
അതുകൊണ്ടുതന്നെ ആരാധകർക്കായി തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ താരം മറക്കാറില്ല. ലോക്ക് ഡൗണ്‍ കാലത്ത് ഷൂട്ടിംഗിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന താരവും ഭർത്താവ് ഡാനിയേൽ വെബറും കൂടുതൽ സമയവും ചെലവഴിക്കുന്നത് മക്കൾക്കൊപ്പമാണ്.
ഇപ്പോഴിതാ മഴക്കാലത്ത് മക്കൾക്കൊപ്പമുള്ള ഒരു ചിത്രമാണ് സണ്ണി പങ്കുവച്ചിരിക്കുന്നത്. മക്കൾക്കൊപ്പം ജനലരികിൽ നിൽക്കുന്ന സണ്ണിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
“പുറത്ത് മഴയും ഇരുണ്ടുകൂടിയ അന്തരീക്ഷവുമാണ്, പക്ഷേ എനിക്കുറപ്പുണ്ട് നമ്മൾ വെളിച്ചം കണ്ടെത്തുമെന്ന്’’ – ചിത്രത്തിനൊപ്പം താരം കുറിച്ച ഈ വാക്കുകൾ എല്ലാവർക്കും പ്രതീക്ഷ നൽകുന്നതാണ്.
ലോക്ക്ഡൗണ്‍ കാലത്ത് ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവദിക്കാനും സണ്ണി ലിയോണ്‍ സമയം കണ്ടെത്തുന്നുണ്ട്.