ദുൽഖറിന്റെ തീരുമാനങ്ങളും ഇതുവരെയുള്ള യാത്രയും ആരും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും. ഒരു പാൻ ഇന്ത്യൻ തലത്തിലേക്ക് ദുൽഖർ എത്തുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ, അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് എന്നെ ഭയങ്കരമായിട്ട് കൊതിപ്പിച്ചിട്ടുണ്ട്.
പ്രചോദനം നൽകിയിട്ടുണ്ട്. വിമർശനങ്ങൾക്കുള്ള മറുപടിയെല്ലാം അടുത്ത വർക്ക് ചെയ്തു കാണിച്ചുകൊണ്ട് ദുൽഖർ നൽകും. വിമർശനങ്ങൾ തലയിൽ കൊണ്ട് നടക്കുന്ന ആളല്ല ദുൽഖർ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ജയങ്ങളും പരാജയങ്ങളും ഏത് ഫീൽഡിലാണെങ്കിലും ഉണ്ടല്ലോ. ഭാവിയിൽ ദുൽഖറിന്റെ ഒരു വലിയ പ്രൊജക്റ്റോ അവിശ്വസനീയമായ പ്രകടനങ്ങളോ വന്ന് കഴിഞ്ഞാൽ പഴയതെല്ലാം കഥകളായി മാറില്ലേ. അത്രയേ ഉള്ളൂ. -സണ്ണി വെയ്ൻ