പ​ന്താ​ക്ര​മ​ണം, പ്രത്യാക്രമണം

ന്യൂ​​ഡ​​ൽ​​ഹി: ഋ​​ഷ​​ഭ് പ​​ന്ത് എ​​ന്ന യു​​വ​​താ​​ര​​ത്തി​​ന്‍റെ ബാ​​റ്റ് ഗ​​ർ​​ജി​​ച്ച​​പ്പോ​​ൾ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സ് 20 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 187 റ​​ണ്‍​സ് എ​​ടു​​ത്തു.
63 പ​​ന്തി​​ൽ ഏ​​ഴ് സി​​ക്സും 15 ഫോ​​റും അ​​ട​​ക്കം 128 റ​​ണ്‍​സ് എ​​ടു​​ത്ത പ​​ന്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. കെയ്ൻ വില്യംസൺ (53 പന്തിൽ 83 നോട്ടൗട്ട്), ശിഖർ ധവാൻ (50 പന്തിൽ 92 നോട്ടൗട്ട്) എന്നിവരുടെ കരുത്തിൽ 18.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 191 അടിച്ച് സൺറൈസേഴ്സ് ജയമാ ഘോഷിച്ചു.

ഐ​​പി​​എ​​ൽ 2018 സീ​​സ​​ണി​​ലെ മൂ​​ന്നാ​​മ​​ത്തെ സെ​​ഞ്ചു​​റി​​യാ​​ണ് ഇ​​ന്ന​​ലെ പ​​ന്ത് നേ​​ടി​​യ​​ത്. പ​​ഞ്ചാ​​ബ് കിം​​ഗ്സ് ഇ​​ല​​വ​​നാ​​യി ക്രി​​സ് ഗെ​​യ്‌ലും ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നാ​​യി ഷെ​​യ്ൻ വാ​​ട്സ​​ണും ഈ ​​സീ​​സ​​ണി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യി​​രു​​ന്നു.
എ​​ന്നാ​​ൽ, സീ​​സ​​ണി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​റാ​​യി​​രു​​ന്നു പ​​ന്തി​​ന്‍റെ 128 നോ​​ട്ടൗ​​ട്ട്. സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ ഡ​​ൽ​​ഹി യു​​വ​​താരം റ​​ണ്‍​വേ​​ട്ട​​യി​​ൽ 521 റ​​ണ്‍​സോ​​ടെ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തു​​ക​​യും ചെ​​യ്തു. 11 ക​​ളി​​ക​​ളി​​ൽ​​നി​​ന്നാ​​ണ് പ​​ന്തി​​ന്‍റെ ഈ ​​നേ​​ട്ടം.

ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 21 എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്ന​​പ്പോ​​ഴാ​​ണ് പ​​ന്ത് ക്രീ​​സി​​ലെ​​ത്തി​​യ​​ത്. പൃ​​ഥ്വി ഷാ (​​ഒ​​ന്പ​​ത് റ​​ണ്‍​സ്), ജെ​​സ​​ൻ റോ​​യ് (11 റ​​ണ്‍​സ്), ശ്രേ​​യ​​സ് അ​​യ്യ​​ർ (മൂ​​ന്ന് റ​​ണ്‍​സ്), ഗ്ലെ​ൻ മാ​​ക്സ്‌​വെ​​ൽ (ഒ​​ന്പ​​ത് റ​​ണ്‍​സ്), ഹ​​ർ​​ഷ​​ൽ പ​​ട്ടേ​​ൽ (24 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ​​ക്ക് കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ല. 36 പ​​ന്തി​​ൽ​​നി​​ന്ന് 50ൽ ​​എ​​ത്തി​​യ പ​​ന്ത്, 100ൽ ​​എ​​ത്താ​​ൻ 56 പ​​ന്തു​​ക​​ളേ നേ​​രി​​ട്ടു​​ള്ളൂ.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ സ​​ണ്‍​റൈ​​സേ​​ഴ്സി​​ന് ര​​ണ്ടാം ഓ​​വ​​റി​​ന്‍റെ അ​​ഞ്ചാം പ​​ന്തി​​ൽ അ​​ല​​ക്സ് ഹെ​​യ്ൽ​​സി​​നെ (14 റ​​ണ്‍​സ്) ന​​ഷ്ട​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, തു​​ട​​ർ​​ന്ന് ശി​​ഖ​​ർ ധ​​വാ​​നും മൂ​​ന്നാം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണും ചേ​​ർ​​ന്ന് ടീ​​മി​​നെ മു​​ന്നോ​​ട്ടു ന​​യി​​ച്ചു. ഇ​​രു​​വ​​രും മ​​ത്സ​​രി​​ച്ച് സ്കോ​​ർ ചെ​​യ്ത​​തോ​​ടെ 16 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ സ​​ണ്‍​റൈ​​സേ​​ഴ്സ് സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 164 റ​​ണ്‍​സ് എ​​ത്തി.
ഐപിഎൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്‍റ്
സൺറൈസേഴ്സ്് 11 9 2 0 18സൂപ്പർ കിംഗ്സ് 10 7 3 0 14കിംഗ്സ് ഇലവൻ 10 6 4 0 12മുംബൈ ഇന്ത്യൻസ് 11 5 6 0 10നൈറ്റ് റൈഡേഴ്സ് 11 5 6 0 10രാജസ്ഥാൻ റോയൽസ് 10 4 6 0 8റോയൽ ചലഞ്ചേഴ്സ് 10 3 7 0 6ഡയർ ഡെവിൾസ് 11 3 8 0 6

Related posts