ഇപ്പോഴും അദ്ദേഹത്തോട് പ്രണയമുണ്ട് ! ഋഷിശൃംഗനായ മുന്‍ ഭര്‍ത്താവ് സഞ്ജയ് മിത്രയോടുള്ള പ്രണയം വെളിപ്പെടുത്തി വെളിപ്പെടുത്തി വൈശാലി നായിക…

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങളില്‍പ്പെട്ടതാണ് വൈശാലിയും ഞാന്‍ ഗന്ധര്‍വനും. ഭാരതീയ പുരാണവും പ്രണയവും ഒത്തുചേര്‍ന്ന ഈ സിനിമകള്‍ക്ക് തലമുറ വ്യത്യാസമില്ലാതെ ഇന്നും ആരാധകര്‍ ഏറെയാണ്.

രണ്ടും രണ്ടു സമയത്തു നടക്കുന്ന കഥകളാണെങ്കിലും കുറച്ചു സാമ്യമൊക്കെ ഇത് തമ്മിലുണ്ട്. പി. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍.

നിതീഷ് ഭരദ്വാജ്, സുപര്‍ണ്ണ എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ചു. ഭൂമിയിലെ ഒരു കന്യകയായ പെണ്‍കുട്ടിയെ പ്രണയിക്കുന്ന ഗന്ധര്‍വ്വന്റെ കഥയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

പത്മരാജന്‍ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ് ഞാന്‍ ഗന്ധര്‍വ്വന്‍. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയെ വെച്ച് ഭരതന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണു് വൈശാലി.

1988-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പുരാണകഥ അവതരിപ്പിക്കുന്ന ഒരേ ഒരു ഭരതന്‍ ചിത്രമാണ് വൈശാലി. ഈ രണ്ടു ചിത്രത്തിലും തകര്‍ത്തഭിനയിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സുപര്‍ണ. വൈശാലിയായും അതുപോലെ ഭാമയായുമൊക്കെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നടിയാണ് സുപര്‍ണ്ണ.

ആകെ 20ല്‍ താഴെ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടിയുടെ അഞ്ചു ചിത്രങ്ങള്‍ മലയാളത്തിലായിരുന്നു. 1969ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച സുപര്‍ണ ആനന്ദ് ഭരതന്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ ചെയ്തതോടെയാണ് പ്രശസ്തയായത്.

അതേ വര്‍ഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ തെസാബിലെ ‘ജ്യോതി ദേശ്മുഖ്’ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയില്‍ ഇവര്‍ അവസാനം അഭിനയിച്ച ചിത്രം 1991 ല്‍ പുറത്തിറങ്ങിയ പദ്മരാജന്‍ ചിത്രമായ ഞാന്‍ ഗന്ധര്‍വന്‍ ആണ്.

1997ല്‍ പുറത്തിറങ്ങിയ ഹിന്ദിച്ചിത്രമായ ‘ആസ്ത ഇന്‍ ദി പ്രിസണ്‍ ഓഫ് സ്പ്രിംഗ് ആണ് സുപര്‍ണ അവസാനമായി അഭിനയിച്ച ചിത്രം.’നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം’,വിറ്റ്‌നസ്, ഉത്തരം എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുപര്‍ണ മലയാളി മനസിലേക്ക് എത്തിയത് എന്ന് എല്ലാവര്‍ക്കും അറിയാം. ആദ്യ ചിത്രത്തിലെ നായകനെ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു സുപര്‍ണ.

അത് എല്ലാ പ്രേക്ഷകര്‍ക്കും സന്തോഷം നല്‍കിയ വാര്‍ത്ത ആയിരുന്നു. ആരാധകരുടെ ഇഷ്ടജോഡി ജീവിതത്തിലും ഒരുമിക്കുന്നു എന്ന് കേട്ടപ്പോള്‍ ആകെ സന്തോഷത്തിലായിരുന്നു മലയാളികള്‍.

വൈശാലി സിനിമയില്‍ ഋഷ്യശൃംഗനായി അഭിനയിച്ച സഞ്ജയ് മിത്രയെയാണ് സുപര്‍ണ വിവാഹം കഴിച്ചത്.എന്നാല്‍ ആ ബന്ധത്തിന് ദീര്‍ഘായുസ്സുണ്ടായിരുന്നില്ല.

2007 ല്‍ ഇവര്‍ വിവാഹ മോചിതരുമായി. എന്നാലിപ്പോഴും സഞ്ജയിയോട് മനസില്‍ പഴയ പ്രണയമുണ്ടെന്നാണ് സുപര്‍ണ പറയുന്നത്. അഭിപ്രായ വ്യത്യാസം കൂടിവന്നതോടെ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു.

ശേഷം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം താരം വീണ്ടും വിവാഹിതയാകുകയായിരുന്നു. വിവാഹമോചനത്തിന് പിന്നാലെ ഇരുവരും പുനര്‍വിവാഹിതരായിരുന്നു. മക്കള്‍ സുപര്‍ണയ്‌ക്കൊപ്പമാണ് കഴിയുന്നത്.

തന്റെ മക്കളുടെ നല്ല അമ്മയാണ് സുപര്‍ണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപര്‍ണ്ണ നോക്കി വളര്‍ത്തിയത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഭര്‍ത്താവായ സഞ്ജയ് പറഞ്ഞു. ഞങ്ങളുടെ ഇടയില്‍ ശത്രുതയില്ല.

എന്റെ മൂത്തമകനെ കണ്ടാല്‍ സഞ്ജയ് യെ പോലെ തന്നെയാണ്. പിരിഞ്ഞു കഴിയുന്നതെങ്കിലും ഇഷ്ടപ്പെട്ടയാള്‍ സന്തോഷമായി കഴിയുന്നത് കാണുന്നത് സന്തോഷമാണ്’ സുപര്‍ണയും പറഞ്ഞിരുന്നു.

സിനിമയിലേക്ക് തിരിച്ചു വരാന്‍ തയാറെടുക്കുന്ന സമയത്താണ് രണ്ടാമതും വിവാഹിതയാകുന്നത്. അധികം വൈകാതെ തന്നെ കുട്ടികള്‍ കൂടി ആയതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും നീട്ടി വെയ്ക്കുകയായിരുന്നു.

പിന്നീട് കുടുംബവുമായി പോകാന്‍ തയാറായി. ആഗ്‌നേയ തന്നെ പഠിച്ചു. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് ഉപേക്ഷിക്കുകയും കുട്ടികളെ പരിചരിച്ച് കഴിയുകയുമായിരുന്നു.

ഇപ്പോള്‍ ബോംബെയില്‍ കുടുംബത്തിനൊപ്പം ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയാണ് സുപര്‍ണ. സിനിമയിലേക്ക് ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എന്ന് താരം ആരാധകരെ അറിയിച്ചിരുന്നു.

Related posts

Leave a Comment