ചന്ദ്രന് ഭൂമിയോട് അടുത്തുവരുന്ന സൂപ്പര്‍മൂണ്‍ പ്രതിഭാസത്തെ ലോകം രണ്ടുരീതിയിലാണ് നോക്കിക്കാണുന്നത്. ഒരുകൂട്ടര്‍ ആകാംക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നതെങ്കില്‍ പേടിയോടെ സമീപിക്കുന്നവരും കുറവല്ല. 70 വര്‍ഷത്തിനുശേഷം വിരുന്നെത്തുന്ന സൂപ്പര്‍മൂണിന് തിങ്കളാഴ്ച്ച രാത്രി സാക്ഷ്യംവഹിക്കാനിരിക്കെ സമുഹമാധ്യമങ്ങളിലും ചര്‍ച്ച പൊടിപൊടിക്കുകയാണ്. ന്യൂസിലന്‍ഡുകാരനായ നൈജല്‍ ആന്റണിയുടെ ഒരാഴ്ച്ച മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. നവംബര്‍ ആറിന് ഇദേഹം ഒരു പോസ്റ്റ് ഇട്ടിരുന്നു. സൂപ്പര്‍ മൂണ്‍ ദിനത്തിനു മു്മ്പോ ശേഷമോ വന്‍ ഭൂചലനമുണ്ടാകുമെന്നായിരുന്നു നൈജലിന്റെ പ്രവചനം. പറഞ്ഞതുപോലെ തൊട്ടുതലേദിവസം ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഭൂകമ്പം ഉണ്ടായതോടെ നൈജലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ഇപ്പോള്‍ ഫേസ്ബുക്കിലെ പോപ്പുലര്‍ സെര്‍ച്ചും ഇയാള്‍ തന്നെയാണ്്.
ദക്ഷിണ പസഫിക് ഏരിയയില്‍ നവംബര്‍ 14നോ രണ്ടു ദിവസം മുമ്പോ പിമ്പോ ഭൂകമ്പം ഉണ്ടായേക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ആയിരിക്കും അതിനു കാരണമെന്നും പറഞ്ഞിരുന്നു. ചന്ദ്രനില്‍ നിന്നുള്ള ഗുരുത്വാകര്‍ഷണ മര്‍ദ്ദം കൂടുന്നതിനാല്‍ കമ്പനത്തിനു സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ പക്ഷേ തനിക്ക് ഉറപ്പില്ലെന്നും സാധ്യത ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്യുന്നത്. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ഭക്ഷണം കരുതിവയ്ക്കുന്നതു നന്നായിരിക്കുമെന്നും ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. എന്നാല്‍, സൂപ്പര്‍മൂണ്‍ ആണ് ഭൂകമ്പത്തിനു കാരണം എന്നു ശാസ്ത്രജ്ഞര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനു പറ്റിയ തെളിവുകളും ലഭിച്ചിട്ടില്ല.
ലോക ചരിത്രത്തിലെ ശക്തിയേറിയ ഭൂചലനങ്ങളെല്ലാം സൂപ്പര്‍ മൂണ്‍ പ്രതിഭാസവുമായി അടുത്ത ദിവസങ്ങളിലായിരുന്നു എന്നത് വസ്തുതയാണ്. മാത്രമല്ല, കഴിഞ്ഞദിവസം ജപ്പാനിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതെല്ലാം സൂപ്പര്‍മൂണ്‍ ഇഫക്ടാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, സമുദ്രവേലിയേറ്റവും ചെറുചലനങ്ങളും ഉണ്ടായേക്കാമെന്നും മറ്റുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ് നാസ അടക്കമുള്ള ശാസ്ത്രലോകത്തിന്റെ പക്ഷം.