സിനിമകളിൽ പലപ്പോഴും കാണുന്ന രംഗങ്ങളാണ് ഒാട്ടോറിക്ഷയിൽനിന്നും ടാക്സിൽനിന്നുമൊക്കെ ചാടിയിറങ്ങുന്ന ഡ്രൈവർമാരും റോഡിലും സ്റ്റാൻഡിലുമൊക്കെ നൃത്തം ചെയ്യുന്നവരും.
നായകൻ ഡ്രൈവർ ആണെങ്കിൽ പറയുകയും വേണ്ട, ഇത്തരമൊരു രംഗം തീർച്ചയായും പ്രതീക്ഷിക്കാം.
എന്നാൽ, സിനിമയെ വെല്ലുന്ന ഒരു രംഗത്തിനു സാക്ഷിയായിരിക്കുകയാണ് പൂനയിലെ ഒരു ഒാട്ടോ സ്റ്റാൻഡ്.
മറാത്തി സിനിമയായ നടരംഗിലെ മാല ജൗ ധ്യാന ഘരി എന്നു തുടങ്ങുന്ന ഗാനത്തിനു കിടിലൻ ചൂവടുവയ്ക്കുന്ന ഒാട്ടോഡ്രൈവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
പൂനയിലെ ബാരാമതിയിലുള്ള ഓട്ടോ ഡ്രൈവറായ ബാബജി കാംബ്ലെയാണ് അതിമനോഹരമായ നൃത്തവുമായി ശ്രദ്ധ നേടിയിരിക്കുന്നത്.
കൂട്ടുകാരുമായുള്ള തമാശകൾക്കിടയിൽ ഓട്ടോ സ്റ്റാൻഡിൽ കാംബ്ല നടത്തിയ ഡാൻസ് ആണ് വൈറൽ ആയിരിക്കുന്നത്.
മഹാരാഷ്ട്ര ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ദയാനന്ദ് കാംബ്ലെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നല്ല താളത്തോടെയും ഭാവത്തോടെയും നൃത്തം ചെയ്യുന്ന ബാബജിക്കു പ്രോത്സാഹനം നൽകുന്ന സഹഡ്രൈവർമാരെയും വീഡിയോയിൽ കാണാം.