കോഴിക്കോട് സ്വദേശി ഷമ്മാസിനും കാമുകി ഷിബിനയ്ക്കും ഇത്തവണ ഓണം ജയിലില്‍ ആഘോഷിക്കാം. മകളെ ഉപേക്ഷിച്ച് കാമുകനായ ഷമ്മാസി(35)നൊപ്പം ഒളിച്ചോടിയതിനാണ് ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം ഷിബിന (31) ജയിലില്‍ എത്തിപ്പെട്ടത്. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിനാണ് ഷമ്മാസിനെതിരെയും കേസും ഒപ്പം ജയില്‍ വാസവും വന്നത്. ഓണം അവധിയായതിനാല്‍ അടുത്ത ആഴ്ച മാത്രമേ ജാമ്യം കിട്ടാന്‍ സാധ്യതയുള്ളൂ.
ഈ കഴിഞ്ഞ മുപ്പതിനാണ് ഷിബിനയെയും ഷമ്മാസിനെയും കാണാതായത്. ഇതിനെ തുടര്‍ന്ന് ഷിബിനയുടെ ഭര്‍ത്താവും ഷമ്മാസിന്റെ ഭാര്യയും നല്കിയ പരാതിയിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ അടുപ്പം ഷിബിനയുടെ ഭര്‍ത്താവ ്പരാതിയില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. പരാതി കിട്ടിയ പൊലീസ് ഇവര്‍ കൊട്ടാരക്കരയുണ്ടെന്ന് കണ്ടെത്തുകയും ഇവരെ ബാലുശ്ശേരി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോഴിക്കോട് നിന്നും ഇവര്‍ കോട്ടയത്തേക്കാണ് പോയത്.
കോട്ടയത്ത് നിന്നുള്ള ഒരു സുഹൃത്ത് ആണ് കൊട്ടാരക്കര ഇവര്‍ക്ക് വീട് ശരിപ്പെടുത്തികൊടുത്തത്. കൊട്ടാരക്കരയുള്ള ഇവരുടെ താമസത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോള്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യുന്നതിനു വേണ്ടിയായിരുന്നു പോലീസിന്റെ പിന്നീടുള്ള കാത്തിരിപ്പ്. ഷമ്മാസ് ഒരു ദിവസം രാത്രി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ഇവരോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഇവര്‍ ബാലുശ്ശേരി എത്തിയപ്പോള്‍ ഇവരെ അറസ്റ്റു ചെയ്യുകയും പിന്നീട് ജയിലില്‍ അടയ്ക്കുകയുമായിരുന്നു.
മാസങ്ങള്‍ക്കു മുന്‍പ് ഒരു വിവാഹ വീട്ടില്‍ വച്ചാണ് ഗായകനായ ഷമ്മാസും ഷിബിനയും തമ്മില്‍ പരിചയപ്പെട്ടത്. ഈ ബന്ധമാണ് ഒളിച്ചോട്ടത്തിലേക്ക് നയിച്ചത്.ഇതിനെ തുടര്‍ന്നാണ് ബാലുശ്ശേരി പൊലീസ് ഷമ്മാസിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയും കമിതാക്കളുടെ അറസ്റ്റില്‍ എത്തിപ്പെടുകയും ചെയ്തത്. ഷിബിനയും ഭര്‍ത്താവിന്റെയും പ്രണയവിവാഹമായിരുന്നു. പിന്നെയും ഷിബിന പ്രണയത്തില്‍പ്പെട്ടപ്പോള്‍ അത് ഒടുവില്‍ ജയില്‍വാസത്തില്‍ കലാശിക്കുകയായിരുന്നു. പ്രണയവിവാഹം കഴിച്ച ഷിബിനയ്ക്ക് ഒരു മകളുണ്ട്. ഈ മകള്‍ക്ക് ആറു വയസ് പ്രായമുണ്ട്. മകളെയും ഭര്‍ത്താവിനെയും ഒഴിവാക്കിയാണ് ഷിബിന ഷമ്മാസിനൊപ്പം ഒപ്പം പോയത്. ഷമ്മാസിനും മൂന്നു മക്കളുണ്ട്. അതുകൊണ്ടാണ് ഇരുവര്‍ക്കും എതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് ചുമത്തി പൊലീസ് കേസ് എടുത്തത്.
ഇവരുടെ ഒളിച്ചോട്ടത്തെപ്പറ്റി ബാലുശ്ശേരി പോലീസ് പറയുന്നതിങ്ങനെ…ഓഗസ്റ്റ് മുപ്പതിനാണ് ബാലുശ്ശേരി പൊലീസില്‍ പരാതി വരുന്നത്. തന്റെ ഭാര്യയായ ഷിബിനയെ കാണുന്നില്ല എന്നാണ് ഭര്‍ത്താവ് നല്കിയ പരാതിയില്‍ പറഞ്ഞത്. പരാതിയിലെ സൂചന പ്രകാരം ഗായകനായ ഷമ്മാസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. ഗാനമേളകളില്‍ സ്ഥിരമായി പാടുന്ന ആളാണ് ഷമ്മാസ്. ഇങ്ങിനെ ഒരു വിവാഹ ചടങ്ങിലെ ഗാനമേളയിലാണ് ഷമ്മാസും ഷിബിനയും തമ്മില്‍ പരിചയപ്പെടുന്നത്. ഈ പരിചയമാണ് ഒളിച്ചോട്ടത്തില്‍ കലാശിച്ചത്. പരിചയപ്പെട്ടശേഷം ഇവര്‍ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. തുടര്‍ന്നാണ് ഒളിച്ചോട്ടത്തിനു തീരുമാനമെടുത്തത്. ഷമ്മാസ് കിനാലൂര്‍ സ്വദേശിയാണ്. ഷിബിന നടുവണ്ണൂര്‍ സ്വദേശിയും. ഷിബിനയും ഭര്‍ത്താവും പ്രണയിച്ചാണ് വിവാഹം ചെയ്തത്.
ഒളിച്ചോട്ടത്തെ തുടര്‍ന്ന് ഇവര്‍ക്ക് എതിരെ ജുവനൈല്‍ ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. കുട്ടികളെ അനാഥരാക്കുന്ന നടപടികള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ആണ് ഇവര്‍ക്ക് എതിരെ ചുമത്തിയത്. ഇത് പ്രകാരമാണ് ഇവര്‍ റിമാന്‍ഡ് ചെയ്യപ്പെട്ടത്. കോഴിക്കോട് നിന്നും ഇവര്‍ നേരെ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് നിന്നും കൊല്ലത്തെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇവര്‍ കൊട്ടാരക്കര എത്തി. വാടകയ്ക്ക് വീട് എടുത്തു. ബാലുശ്ശേരി പൊലീസ് കൊട്ടാരക്കര പൊലീസുമായി ബന്ധപ്പെട്ടിരുന്നു.
ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ പോലീസ് ബന്ധപ്പെട്ടു ഇവരോട് ബാലുശ്ശേരി എത്താന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൊല്ലത്ത് ഇവരെ സഹായിച്ച സുഹൃത്തിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. ഇയാളും ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ബാലുശ്ശേരിക്ക് എത്തിയത്. സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ പൊലീസ് ഇവരെ ചോദ്യം ചെയ്ത ശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ടുപേരും ജയിലില്‍ തുടരുകയാണ്. ഇനി ഓണം കഴിഞ്ഞേ ജാമ്യം ലഭിക്കൂ പോലീസ് പറയുന്നു.
ബാലുശ്ശേരിയിലെയും കോഴിക്കോട് ജില്ലയിലെയും തന്നെ ഗാനമേളകളിലെ ഹരമാണ് ഷമ്മാസ് കിനാലൂര്‍ എന്ന ഗായകന് കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്. അടിപൊളി ഹിന്ദി ഗാനങ്ങളും തമിഴ് ഗാനങ്ങളും പാടി യുവാക്കളെ കൈയിലെടുക്കുന്ന ഗായകന് ഭക്തിഗാനങ്ങളിലൂടെ മതവിശ്വാസികളുടെയും ഇഷ്ടം പിടിച്ചു പറ്റി. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന കുറച്ചുകാലം മുമ്പാണ് ഒരു വിവാഹ വീട്ടില്‍ വെച്ച് ഗായകനെ പരിചയപ്പെടുന്നത്.
വിവാഹ ചടങ്ങിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ പാടാനെത്തിയതായിരുന്നു ഷമ്മാസ്. അന്ന് ഫാസ്റ്റ് നമ്പരുകളിലൂടെ വിവാഹവേദിയില്‍ പൊളിച്ചടുക്കിയ ഷമ്മാസിനോടെ ഷിബിനയ്ക്ക് പ്രണയം മൊട്ടിടുകയായിരുന്നു. ഈ ആരാധന മൂത്തപ്പോള്‍ ഗായകന്റെ മൊബൈല്‍ നമ്പറും വാങ്ങിയാണ് യുവതി പോയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഫോണിലൂടെ ബന്ധം തുടര്‍ന്നു. പിന്നീട് ഇത് പ്രണയമാവുകയും ഒളിച്ചോട്ടത്തില്‍ കലാശിക്കുകയുമായിരുന്നു.