റൊമാൻസ് കാണിച്ച് തന്റെ ഇണയെ വലയിൽ വീഴ്ത്താൻ കഴിവുള്ള ഒരു പക്ഷിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ‘സൂപ്പർബ് ബേർഡ് ഓഫ് പാരഡൈസ്’എന്നാണ് ഇവ അറിയപ്പെടുന്നത്. ഗ്രേറ്റർ ലൊഫോറിന എന്നാണ് ഇവയുടെ ഔദ്യോഗിക നാമം.
ഇണയാക്കാൻ ആഗ്രഹിക്കുന്ന പെൺ പക്ഷിയെ കണ്ടെത്തിക്കഴിഞ്ഞാൽ ആൺപക്ഷികൾ പിന്നെ ഏതുവിധേനയും ആകർഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. പെൺപക്ഷിയെ എങ്ങനെയും വലയിൽ വീഴ്ത്തണമെന്ന ഒറ്റ വിചാരമേ പിന്നെ ഇവരുടെ മനസിൽ ഉണ്ടാവുകയുള്ളൂ.
അതിനായി ആദ്യം തന്റെ ഇണയ്ക്ക് വേണ്ടി നൃത്തം ചെയ്യാൻ സാധിക്കുന്ന പറ്റിയ ഒരു വേദി കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നത്. സ്ഥലം ലഭ്യമായാൽ അവിടം നന്നായി വൃത്തിയാക്കും. പിന്നീട് അവിടെ നിന്നും ഇലകളും മരക്കഷണങ്ങളും നീക്കം ചെയ്യും. അതിനു ശേഷം ചുവന്ന വൈൽഡ് ബെറികൾ ശേഖരിച്ച് അവ വേദിയിലാകെ നിരത്തും. പെൺ പക്ഷികൾക്ക് ഇരിക്കുന്നതിനു വേണ്ടി ഇരിപ്പിടം സെറ്റ് ചെയ്യുക എന്നതാണ് അടുത്ത ടാസ്ക്.
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞശേഷം പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കി ഇണയെ ആകര്‍ഷിച്ച് വരുത്തും. പെൺപക്ഷി വന്ന് മരച്ചില്ലയിൽ ഇരുന്നു കഴിഞ്ഞാൽ പിന്നെ മനോഹരമായ നൃത്തം ആരംഭിക്കുകയായി.
ഇത്രയേറെ ഒരുക്കങ്ങൾ ആൺ പക്ഷികൾ നടത്തിയിട്ടും പിന്നെയും ജാഡ ഇടുന്ന പെൺ പക്ഷികളുണ്ട്. ഇണ ചേരാൻ ക്ഷണിക്കുന്ന പതിനഞ്ചോ ഇരുപതോ ആൺ പക്ഷികളെ തള്ളിക്കളഞ്ഞ ശേഷമാണ് പെൺപക്ഷികൾ ഒടുവിൽ ഇണ ചേരാനായി ഒന്നിനെ തെരഞ്ഞെടുക്കുന്നത്.
The courtship dance of the the greater lophorina (Lophorina superba), pic.twitter.com/rGBp051KFk
— Science girl (@gunsnrosesgirl3) November 29, 2023