കുട്ടികള്‍ കാണ്‍കെ ടിവി സീരിയലുകള്‍ കാണുന്നവരുടെ ശ്രദ്ധയ്ക്ക് ! രണ്ടാം ക്ലാസുകാരിയുടെ ജീവനെടുത്തത് മാന്ത്രിക സീരിയല്‍ ‘ നന്ദിനി’

ബംഗളുരു: ടിവി സീരിയലുകള്‍ ഇളം മനസുകളെ എത്രത്തോളം സ്വാധീനിക്കുമെന്നതിന് തെളിവാണ് കര്‍ണാടകയിലെ രണ്ടാം ക്ലാസുകാരിയുടെ മരണം. കന്നടയിലെ ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മാന്ത്രിക സീരിയലായ നന്ദിനിയിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ചതാണ് പെണ്‍കുട്ടിയുടെ ജീവനെടുത്തത്.

‘നന്ദിനി’ ഷോ കണ്ട പെണ്‍കുട്ടി ഷോയിലെ കഥാപാത്രം കാണിച്ചപോലെ തീകൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചതോടെ പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.
നവംബര്‍ 11ന് ദേവനാഗിരി ജില്ലയിലെ ഹരിഹരയില്‍ നടന്ന സംഭവമാണെങ്കിലും ഇന്നാണ് പുറംലോകമറിഞ്ഞത്.സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച പ്രാര്‍ത്ഥന. തീപിടിച്ചാല്‍ അപകടമുണ്ടാകുമെന്ന് തിരിച്ചറിയില്ലാതെ തമാശയായാണ് പെണ്‍കുട്ടി ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടികളെ അടുത്തിരുത്തി ഇത്തരം സീരിയലുകള്‍ കാണുന്ന മാതാപിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ് പ്രാര്‍ത്ഥനയുടെ മരണം.

 

Related posts