അമല-വിജയ് വിവാഹമോചനം ഒഴിവാക്കാന്‍ പ്രമുഖ മലയാള നടന്‍ രംഗത്ത്, വിജയുമൊത്ത് ഒന്നിച്ചുപോകില്ലെന്ന പിടിവാശിയില്‍ അമല, ചെന്നൈ കോടതിയില്‍ ഹര്‍ജി

amala 2അമലപോള്‍-എ.എല്‍. വിജയ് ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരം ഇടപെടുന്നു. അമലയുടെ സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാന്‍ അദ്ദേഹം തീരുമാനിച്ചത്. വിജയുമായി ഫോണിലൂടെ സംസാരിച്ച അദ്ദേഹം അമലയെ നേരില്‍ കണ്ടതായും സൂചനയുണ്ട്. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നല്കിയിരിക്കുന്നത്. അതേസമയം, ബന്ധം വേര്‍പ്പെടുത്തുന്നതിനായി അമല അഭിഭാഷകര്‍ മുഖേന കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്കി. ചെന്നൈ കുടുംബകോടതിയിലാണ് ഹര്‍ജി കൊടുത്തിരിക്കുന്നത്.

പ്രശ്‌നപരിഹാരത്തിനായി അമലയുടെയും വിജയിയുടെയും സൂഹൃത്തുക്കള്‍ പലവട്ടം ശ്രമിച്ചെങ്കിലും തീരുമാനം മാറ്റാന്‍ ഇരുവരും തയാറാകുന്നില്ല. അമല സിനിമയില്‍ അഭിനയിക്കുന്നത് തനിക്ക് താല്പര്യമേയില്ലെന്നാണ് വിജയ് പറയുന്നത്. കുടുംബമൂല്യങ്ങള്‍ക്ക് വിലകല്പിച്ച് നല്ല കുടുംബിനിയായി വരാന്‍ തയാറാണെങ്കില്‍ അമലയെ സ്വീകരിക്കാന്‍ തയാറാണെന്നാണ് വിജയിയുടെ മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് അമല.

2014 ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. ഷാജഹാനും പരീക്കുട്ടിയുമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അതേസമയം പ്രഭുദേവ നായകനാകുന്ന അഭിനേത്രി ആണ് എ എല്‍ വിജയുടേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം.

Related posts