കോട്ടയം മെഡിക്കൽ കോളജിൽ ‘സൂപ്പർ ഡോക്‌‌ടർ ചമഞ്ഞ് ചില നഴ്സുമാർ’;  ഡോക്‌‌ടറോട് ചോദിക്കാതെ നഴ്സ് രോഗിയെ മറ്റൊരു വാർഡിലേക്ക് മാറ്റുന്നു; ഒടുവിൽ ഡോക്ടറെത്തിയപ്പോൾ…

ഗാ​ന്ധി​ന​ഗ​ർ: ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ രോ​ഗി​യെ ഡോ​ക്ട​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ന​ഴ്സ് മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. വി​വ​ര​മ​റി​ഞ്ഞ ഡോ​ക്ട​ർ രോ​ഗി​യെ വീ​ണ്ടും പ​ഴ​യ വാ​ർ​ഡി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ രോ​ഗി​യെ വാ​ർ​ഡ് മാ​റ്റി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

ഉ​പ്പു​ത​റ സ്വ​ദേ​ശി രാ​ജേ​ന്ദ്ര​നെ(59)​യാ​ണ് ന​ഴ്സ് ഇ​ട​പെ​ട്ട് മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു . ഞാ​യ​റാ​ഴ്ച​യാ​ണ് ന​ഴ്സ് ഇ​ട​പെ​ട്ട് പ​തി​നൊ​ന്നാം വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​യു​ട​നെ ഇ​ങ്ങ​നെ വാ​ർ​ഡ് മാ​റ്റം ശ​രി​യ​ല്ലെ​ന്നു രോ​ഗി​യും ബ​ന്ധു​ക്ക​ളും പ​റ​ഞ്ഞെ​ങ്കി​ലും ന​ഴ്സ് സ​മ്മ​തി​ച്ചി​ല്ല.

പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ​ത്തി അ​ര മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ ഒ​രു ജൂ​നി​യ​ർ ഡോ​ക്ട​ർ രാ​ജേ​ന്ദ്ര​നെ അ​ന്വേ​ഷി​ച്ച് പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ​ത്തി. നി​ങ്ങ​ൾ ആ​രോ​ടു ചോ​ദി​ച്ചി​ട്ടാ​ണ് ഇ​ങ്ങോ​ട്ടു പോ​ന്ന​തെ​ന്ന് ചോ​ദി​ച്ച് ദേ​ഷ്യ​പ്പെ​ട്ടു.​ന​ഴ്സ് പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന് മ​റു​പ​ടി ന​ൽ​കി​യ ഉ​ട​ൻ ഡോ​ക്ട​റു​ടേ​യും സ​ഹാ​യ​ത്തോ​ടെ രാ​ജേ​ന്ദ്ര​നെ പ​തി​ന​ഞ്ചാം വാ​ർ​ഡി​ലേ​ക്ക് വീ​ണ്ടും മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts