കോട്ടയം: ഒരു വാട്സ് ആപ്പ് സന്ദേശത്തിലൂടെ സപ്ലൈകോ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സപ്ലൈകോയും കുടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിക്കുന്നു.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് ഒന്നുവരെയുള്ള ഓര്‍ഡറുകള്‍ അതാതു ദിവസം ഉച്ചതിരിഞ്ഞും ഉച്ചയ്ക്കു ശേഷമുള്ള ഓര്‍ഡറുകള്‍ പിറ്റേ ദിവസം രാവിലെയും കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കും.
പരമാവധി 20 കിലോ ഗ്രാം വരെ ഓര്‍ഡര്‍ ചെയ്യാവുന്നതും തെരഞ്ഞെടുത്ത വിതരണ കേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി നടത്തുന്നതുമാണ്.
സപ്ലൈകോ വഴി സബ്സിഡി നിരക്കില്‍ ലഭിക്കുന്ന സാധനങ്ങള്‍ക്ക് ഡോര്‍ ഡെലിവറി സേവനം ലഭ്യമല്ല. എന്നാല്‍ വിപണി വിലയിലും കുറഞ്ഞ വിലയാണ് എല്ലാ സാധനങ്ങള്‍ക്കും ഈടാക്കുന്നത്.
40 രൂപ മുതല്‍ 100 രൂപ വരെയാണ് ഡെലിവറി ചാര്‍ജ്. വിതരണ കേന്ദ്രങ്ങളില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവു വരെ 40 രൂപയും അതിനു ശേഷം അഞ്ചു കിലോമീറ്റര്‍ വരെ 60 രൂപയും അഞ്ചു കിലോമീറ്ററിനു മുകളില്‍ പത്തു കിലോമീറ്റര്‍ വരെ 100 രൂപയുമാണ് ഡെലിവറി ചാര്‍ജ്.
സാധനങ്ങളുടെ വിലയ്ക്കൊപ്പം ഡെലിവറി ചാര്‍ജും രേഖപ്പെടുത്തി ബില്ലാണ് ഉപയോക്താവിന് നല്‍കുന്നത്. സാധനങ്ങളുമായി വരുന്ന കുടുംബശ്രീ അംഗത്തെ തുക ഏല്‍പ്പിക്കണം. ഓരോ കേന്ദ്രത്തിലും രണ്ടു വീതം കുടുംബശ്രീ പ്രവര്‍ത്തകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ജില്ലയില്‍ ആറു കേന്ദ്രങ്ങളാണ് ഡോര്‍ഡെലിവറി സേവനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. കോട്ടയം ഡിപ്പോയുടെ പരിധിയില്‍ മണര്‍കാട് സൂപ്പര്‍മാര്‍ക്കറ്റ്-9847840233 ചങ്ങനാശേരി ഡിപ്പോയുടെ കീഴില്‍ കറുകച്ചാല്‍ സൂപ്പര്‍മാര്‍ക്കറ്റ് -9446560152.
വൈക്കം ഡിപ്പോയുടെ കീഴില്‍ വൈക്കം സൂപ്പര്‍മാര്‍ക്കറ്റ് 8281858482. കാഞ്ഞിരപ്പള്ളി ഡിപ്പോയുടെ കീഴില്‍ പൊന്‍കുന്നം പീപ്പിള്‍സ് ബസാര്‍ 9947801984. പാലാ ഡിപ്പോയുടെ കീഴില്‍ പാലാ സൂപ്പര്‍ മാര്‍ക്കറ്റ് 8594015724. ഈരാറ്റുപേട്ട സൂപ്പര്‍മാര്‍ക്കറ്റ് -9495379932. ഈ ഫോണ്‍ നമ്പരുകളില്‍ സന്ദേശം അയച്ച് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക നല്‍കാം.