തിരുവനന്തപുരം: പൊതുജനം ഭക്ഷ്യധാന്യങ്ങൾക്കായി പരക്കം പായുമ്പോൾ മാവേലി സ്റ്റോറുകളും സപ്ലൈകോ ഔട്ട്ലെറ്റുകളും സാധനങ്ങളില്ലാതെ കിടക്കുന്നു. ജില്ലയിലെ മിക്ക ഔട്ട്െലറ്റുകളും കാലിയായി. അരി, ഉഴുന്ന്, പയർ, വെളിച്ചെണ്ണ, ശർക്കര, പച്ചരി തുടങ്ങിയ സാധനങ്ങളില്ല.
ആകെയുള്ളത് സോപ്പ്, പേസ്റ്റ് തുടങ്ങിയവ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തിയവരെല്ലാം നിരാശരായി മടങ്ങി.സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റിലേക്ക് സാധന ങ്ങൾ നൽകേണ്ടി വന്നതിനാലാണ് ഔട്ട്ലെറ്റുകൾ ശൂന്യമായതെന്ന് അധികൃതർ പറയുന്നു.
എന്നാൽ സപ്ലൈകോയിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന കരാറുകാർ കഴിഞ്ഞ ഏതാനും മാസങ്ങളായി സാധനങ്ങൾ കൃത്യ മായി നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. നേരത്തെ സപ്ലൈ കോയുടെ ഔട്ട്ലെറ്റുകളിലെ സാധനങ്ങൾ തീരുന്ന മുറയ്ക്ക് വാങ്ങി നൽകാൻ ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റി (ഡി.എം.സി) ക്ക് അധികാരമുണ്ടായിരുന്നു.
എന്നാൽ ഒരുവർഷം മുൻപ് ഈ സംവിധാനം അവസാനിപ്പിക്കുകയും മുഴുവൻ വാങ്ങലുകളും എറണാകുളത്തെ കേന്ദ്രഓഫീസ് വഴി ആക്കു കയും ചെയ്തു. കോവിഡ്-19 ദുരിതകാലം തുടങ്ങിയതോടെ വീണ്ടും ചെറുകിട സാധനങ്ങൾ വാങ്ങാൻ ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റിക്ക് അധികാരം നൽകി.
എന്നാൽ വാങ്ങുന്ന സാധനങ്ങൾക്ക് എറണാകുളത്തെ ഓഫീസിൽ ഈ ടാക്കുന്നതിനേക്കാൾ കുറഞ്ഞ തുകയായിരിക്കണം എന്ന നിബന്ധ നയി ലാണ് അധികാരം നൽകിയത്. തുക കുറച്ച് സാധനങ്ങൾ വിതര ണം ചെയ്യാൻ കരാറുകാർ തയാറല്ല. പൊതുവിപണിയിൽ സാധന ങ്ങളുടെ വില വർദ്ധിപ്പിച്ചതിനൊപ്പം സപ്ലൈകോയിലും ഭക്ഷ്യധാ ന്യങ്ങളുടെ വില കൂട്ടിയിട്ടുണ്ട്.
ഔട്ട്ലെറ്റുകളിലെ വർദ്ധിപ്പിച്ച സാധനങ്ങളുടെ വിലയിങ്ങനെയാണ്.
ചെറുപയർ 125-, ഉഴുന്ന്പരിപ്പ് 120-, കടല 81-, മല്ലി 97-, മുളക് 185-, വൻപയർ 79-രൂപ. പൊതുവിപണിയിലേയും സപ്ലൈകോയിലെയും വിലയിൽ വലിയ അന്തരമില്ലെന്നു മാത്രമല്ല പലസാധനങ്ങളുടേയും വില പൊതുവിപണിയിലേതിനേക്കാൾ ഉയർന്നതുമാണെന്ന് സപ്ലൈ കോയുടെ പുതിയ വിലവിവരപ്പട്ടിക കാണിക്കുന്നു