കോട്ടയം: സപ്ലൈകോ ഔട്ട്ലറ്റുകളേറെയും മാസങ്ങള്‍ക്കുള്ളില്‍ പൂട്ടിപ്പോകും. വിരലിലെണ്ണാവുന്നതൊഴികെ സപ്ലൈകോ കടകള്‍ വാടക കൊടുക്കാനും ശബളം കൊടുക്കാനും വരുമാനമില്ലാത്ത സ്ഥിതിയിലാണ്.
സബ്ഡിസിയോടെ 12 ഇനം സാധനങ്ങള്‍ ഇവിടെനിന്നു വാങ്ങാമായിരുന്നു. കഴിഞ്ഞ ഓണത്തിനും ക്രിസ്മസിനു പോലും വേണ്ടത്ര സാധനങ്ങളില്ലായിരുന്നു. സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നവര്ക്ക് 600 കോടിയോളമാണ് കുടിശിക.
ഇതിനിടെയാണ് സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. കടുത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലറ്റുകള് രണ്ടു മാസത്തിനുള്ളില്‍ പൂട്ടാനാണ് നിര്‍ദേശം.