സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി റജിസ്ട്രി.
ആളുകളുടെ വ്യക്തിവിവരങ്ങള്‍ തേടി തട്ടിപ്പിനായാണ് വെബ്സൈറ്റ് ഉപയോഗിക്കുന്നത്. ജനങ്ങള്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പിലുണ്ട്.
ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെ തോന്നുന്ന വ്യാജ വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് വിവരം, പാന്‍ കാര്‍ഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങളെല്ലാമാണ് ശേഖരിക്കുന്നത്.
ഇവ പിന്നീടു തട്ടിപ്പിന് ഉപയോഗിക്കുന്നതായാണ് സുപ്രീം കോടതി റജിസ്ട്രി മുന്നറിയിപ്പ് നല്‍കിയത്. നല്കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്.
വ്യാജ വെബ്സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ (ടെക്നോളജി) പോലീസിന് പരാതി നല്കി. http://cbins/scigv.com, https://cbins.scigv.com/offence– എന്നീ യുആര്‍എല്ലുകളിലാണ് വ്യാജ വെബ്സൈറ്റുകളുള്ളത്.