ഹ​ർ​ത്താ​ൽ നിരോധിക്കണമെന്ന ഹർജിയിൽ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് കേ​ര​ള​ത്തോ​ടു സു​പ്രീം​കോ​ട​തി; നാ​ലാ​ഴ്ച​ക്ക​കം മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി

supreme-courtന്യൂ​ഡ​ൽ​ഹി: ഹ​ർ​ത്താ​ൽ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് കേ​ര​ള​ത്തോ​ടു സു​പ്രീം​കോ​ട​തി. നാ​ലാ​ഴ്ച​ക്ക​കം മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി സം​സ്ഥാ​ന​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ ഹ​ർ​ത്താ​ൽ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ കോ​ശി ജേ​ക്ക​ബ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

നി​ല​വി​ൽ പ​ത്തു സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണു വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ർ​ത്താ​ലും പ​ണി​മു​ട​ക്കും നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി മാ​ർ​ച്ചി​ൽ സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.

Related posts