ന്യൂഡൽഹി: നഷ്ടത്തിലാണേൽ കെഎസ്ആർടിസി അടച്ചുപൂട്ടിക്കോളാൻ സുപ്രീംകോടതി. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെൻഷന് പരിഗണിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്.
കെഎസ്ആർടിസി നാലായിരം കോടി നഷ്ടത്തിലാണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോഴാണ് കോടതി, അടച്ചുപൂട്ടൽ പരാമർശം നടത്തിയത്. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.