ന്യൂഡൽഹി: ജയിലുകളിലെ ജാതിവിവേചനത്തിൽ കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ്. വിഷയം ഏറെ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
ചീഫ്ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മാധ്യമപ്രവർത്തകയായ സുകന്യ ശാന്തയാണ് വിഷയത്തിൽ കോടതിയെ സമീപിച്ചത്.
തടവുകാർക്കിടയിൽ ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ജയിലിനുള്ളിലെ ചില ചട്ടങ്ങളെന്നു ഹർജിയിൽ പറയുന്നു. കേന്ദ്ര സർക്കാരിനും ഇതു സംബന്ധിച്ച് കോടതി നോട്ടീസയച്ചിട്ടുണ്ട്.
തമിഴ്നാട്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും കോടതി ഈ വിഷയത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്.