മാ​റി​ട​ത്തി​ൽ സ്പ​ർ​ശി​ച്ചാ​ൽ ബ​ലാ​ത്സം​ഗ​ശ്ര​മം അ​ല്ലെ​ന്ന ഉ​ത്ത​ര​വ്: ഇ​ട​പെ​ടാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി; വാ​ദം തു​ട​ങ്ങും മു​മ്പ് ഹ​ർ​ജി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് ജ​സ്റ്റി​സ് ബേ​ല പ​റ​ഞ്ഞ​തി​ങ്ങ​നെ

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ളു​ടെ മാ​റി​ടം സ്പ​ര്‍​ശി​ക്കു​ന്ന​തും പൈ​ജാ​മ​യു​ടെ ച​ര​ട് പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തും ബ​ലാ​ത്സം​ഗ​ശ്ര​മ​ത്തി​നു​ള്ള തെ​ളി​വാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ വി​വാ​ദ ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ അ​ഞ്ജ​ലി പ​ട്ടേ​ൽ എ​ന്ന സ്വ​കാ​ര്യ വ്യ​ക്തി റി​ട്ട് ഹ​ർ​ജി​യാ​ണ് സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ല​ട​ക്കം അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ പ്ര​ത്യേ​കാ​നു​മ​തി ഹ​ർ​ജി​യാ​യി വേ​ണം സ​മീ​പി​ക്കാ​നെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യോ, സം​സ്ഥാ​ന​സ​ർ​ക്കാ​രി​നോ മാ​ത്ര​മേ അ​പ്പീ​ൽ ന​ൽ​കാ​നാ​കൂ.
ഹ​ര്‍​ജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദം ഉ​ന്ന​യി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ കോ​ട​തി​യി​ല്‍ പ്ര​ഭാ​ഷ​ണം വേ​ണ്ടെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ജ​സ്റ്റി​സ് ബേ​ല എം ​ത്രി​വേ​ദി ഹ​ർ​ജി ത​ള്ളി​യ​ത്.

Related posts

Leave a Comment