ന്യൂഡല്‍ഹി: കോടതി വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി.
മദ്രാസ് ഹൈക്കോടതിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിലപാട്.
കോടതിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുഴുവനും നിർബന്ധമായും റിപ്പോർട്ട് ചെയ്യപ്പെടണം.മാധ്യമങ്ങള്‍ ശക്തമാണ്.
വിധിന്യായങ്ങള്‍ മാത്രമല്ല, ചോദ്യോത്തരങ്ങളും സംഭാഷണങ്ങളും പൗരന്മാര്ക്ക് താല്പര്യമുള്ളതാണ്- തെരഞ്ഞെടുപ്പ് കമ്മിഷനോടു സുപ്രീം കോടതി പറഞ്ഞു.
മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിന് എതിരേയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ മദ്രാസ് ഹൈക്കോടതി വിമർശിച്ചത്.