ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ബി.ആർ. ഗവായ് മേയ് 14 ന് ചുമതലയേൽക്കും. അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റീസായാണ് അദ്ദേഹം അധികാരമേൽക്കുക.
മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് രാജ എസ്. ബോൺസാലെയോടൊപ്പമാണ് ജസ്റ്റീസ് ഗവായ് 1987 വരെ പ്രവർത്തിച്ചത്.
1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990 ന് ശേഷം ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലാണ് പ്രാക്ടീസ് ചെയ്തത്. 2005 നവംബർ 12ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി.