സുപ്രിയയെക്കാളും നല്ല പ്രൊഡ്യൂസര്‍ ലിസ്റ്റിനാണ്. കാരണം സുപ്രിയയും ഒരു പരിധി വരെ എന്നെ പോലെ ആര്‍ട്ടിസ്റ്റിക്കാണ്. ചില കാര്യങ്ങള്‍ കൈയയച്ച് ചെയ്യും.
ഒരു സംഭവം ഉണ്ടായി. ആള്‍ടെ പേരൊന്നും ഞാന്‍ പറയുന്നില്ല. മാനേജര്‍ വന്ന് ഇന്ന ആര്‍ട്ടിസ്റ്റിന് ഇത്ര പൈസ കൊടുക്കണം എന്ന് പറഞ്ഞു.
അത് പറ്റില്ല, അത്രയും പൈസയ്ക്ക് അയാളെ കൊണ്ടുവരാന്‍ പറ്റില്ല, ഹി ഷുഡ് ബി പെയ്ഡ് മോര് എന്നാണ് സുപ്രിയ പറഞ്ഞത്. ഇത് ശരിക്കും നടന്ന കാര്യമാണ്.
അങ്ങനൊക്കെ ചിന്തിക്കുന്ന ആളാണ് സുപ്രിയ. അത് നല്ലതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ലിസ്റ്റിന് കുറച്ച് കൂടി ഒബ്ജക്ടീവാണ്. ഒരു പക്ഷേ കൂടുതല്‍ എക്സ്പീരിയന്‍സ് ഉള്ളതുകൊണ്ടാവാം.
പത്തിരുപത്തഞ്ച് സിനിമകള്‍ ലിസ്റ്റിന് പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. ഞാൻ അത്ര നല്ലൊരു ഭര്‍ത്താവല്ല. കാരണം ഒരു വിവാഹജീവിതത്തില്‍ ആവശ്യമായ സമയം ചെലവഴിക്കാന്‍ പറ്റാറില്ല.
കാരണം എന്റെ ജോലിയാണെന്ന് പറയാമെങ്കിലും അത് അത്ര നല്ല കാര്യമല്ല. പൃഥ്വിരാജ്