മലയാള സിനിമയിലെ മിന്നുംതാരങ്ങളിലൊരാളാണ് നടന് പൃഥിരാജ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം തന്റെ കുടുംബവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പൃഥിയുടെ ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ താരമാണ്. മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ ഇപ്പോള്‍ സിനിമാ നിര്‍മാതാവ് എന്ന നിലയിലാണ് കരിയര്‍ കൊണ്ടുപോകുന്നത്.
ഇപ്പോള്‍ കരിയറും കുടുംബവും തമ്മില്‍ കൃത്യമായി ബാലന്‍സ് ചെയ്തു കൊണ്ടു പോകുന്നതിനെക്കുറിച്ച് താന്‍ നേരിട്ട് അനുഭവം തുറന്ന്് പറഞ്ഞിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിനു നല്കിയ അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്.
വിവാഹിതയായ ശേഷം സുപ്രിയ തിരികെ മുംബൈയിലേക്ക് മടങ്ങിയിരുന്നു. ആ സമയം തന്നെ ഹിന്ദി സിനിമിയില്‍ അഭിനയിക്കുന്നതില്‍ പൃഥ്വിയും മുംബൈയിലുണ്ടായിരുന്നുവെന്നും സുപ്രിയ തുറന്ന് പറഞ്ഞിരുന്നു.
ആ ചിത്രം പൂര്‍ത്തിയായതോടെ വീണ്ടും മലയാള സിനിമയില്‍ പൃഥ്വിരാജ് സജീവമായിരുന്നു. ഇതോടെ പൃഥ്വി കേരളത്തിലും സുപ്രിയ മുംബൈയിലുമായി കഴിഞ്ഞിരുന്നു. താന്‍ കേരളത്തില്‍ എല്ലാ വെള്ളിയാഴ്ചയും എത്തുമായിരുന്നു. തിങ്കളാഴ്ച രാവിലെ തന്നെ തിരികെ മുംബൈയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. രണ്ട് മൂന്ന് മാസം ഇതേരീതി തുടര്‍ന്നിരുന്നു എന്നും തനിക്കിത് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു ഇതിലൂടെ നേരിട്ടത് എന്നും സുപ്രിയ പറഞ്ഞിരുന്നു.
അന്നൊക്കെ ഇക്കാര്യം പറഞ്ഞ് പൃഥിയുമായി വഴക്കിട്ടിരുന്നുവെന്നും പൃഥ്വിയ്ക്ക് ഒന്ന് മുംബൈയിലേക്ക് വന്നൂടെ എന്നു ചോദിക്കാറുണ്ടായിരുന്നു. പക്ഷെ ഹീറോ ലീവെടുത്താല്‍ പ്രൊഡ്യൂസര്‍ക്ക് എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് മനസിലായി” സുപ്രിയ പറയുന്നു. എന്നാല്‍ കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം വന്ന സാഹചര്യത്തില്‍ കുടുംബം തന്നെ മതി എന്ന് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും സുപ്രിയ പറഞ്ഞിരുന്നു.
പൃഥ്വിരാജ് നായക വേഷത്തില്‍ എത്തിയ 9, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയാണ് സുപ്രിയ. കേരളത്തിലേക്ക് പിന്നീട് മാറി താമസിച്ചപ്പോള്‍ ആദ്യമൊക്കെ ഒത്തിരി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു എന്നും അപ്പോള്‍ മുംബൈ മിസ് ചെയ്യുമായിരുന്നു എന്നും താരം പറഞ്ഞിരുന്നു. തനിക്കിപ്പോള്‍ ഇവിടെ കുറേ സുഹൃത്തുക്കളുണ്ടെന്നും പൃഥ്വിയ്ക്കും ഇവിടെയാണിഷ്ടമെന്നും സുപ്രിയ പറയുന്നു.