ലോക്ക്ഡൗണ്‍ എന്നു കഴിയുമെന്ന ചിന്തയിലാണ് മകൾ അല്ലിയെന്ന് സുപ്രിയ മേനോൻ. ഇൻസ്റ്റഗ്രാമിൽ മകൾക്കൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചുകൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്.
എന്നും മകൾ എന്നോടു ചോദിക്കും ലോക്ക്ഡൗണ്‍ അവസാനിച്ചോ എന്ന്. ഡാഡാ ഇന്നു വരുമോ? സത്യത്തിൽ ഡാഡയെ വീണ്ടും കാണാൻ ഞാനും അല്ലിയും കാത്തിരിക്കുകയാണ് – സുപ്രിയ കുറിച്ചു.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ജോർദാനിലാണ് ഇപ്പോൾ. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് സംഘം ജോർദാനിൽ കുടുങ്ങുകയായിരുന്നു.