സ്വ​വ​ര്‍​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രി​യ സു​ലെ ! എ​ന്‍​സി​പി നേ​താ​വി​ന്റെ സ്വ​കാ​ര്യ​ബി​ല്ലി​ല്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

ഇ​ന്ത്യ​യി​ല്‍ സ്വ​വ​ര്‍​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നും, എ​ല്‍​ജി​ബി​ടി​ക്യു​ഐ​എ വ്യ​ക്തി​ക​ള്‍​ക്ക് വൈ​വാ​ഹി​ക അ​വ​കാ​ശ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​മു​ള്ള സ്വ​കാ​ര്യ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി(​എ​ന്‍​സി​പി) നേ​താ​വ് സു​പ്രി​യ സു​ലെ.

1954ലെ ​സ്‌​പെ​ഷ്യ​ല്‍ മാ​ര്യേ​ജ് ആ​ക്റ്റി​ന്റെ വി​വി​ധ വ​കു​പ്പു​ക​ള്‍ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് ‘ഭ​ര്‍​ത്താ​വ്’, ‘ഭാ​ര്യ’ എ​ന്നീ വാ​ക്കു​ക​ള്‍​ക്ക് പ​ക​രം ‘ഇ​ണ’ എ​ന്നാ​ക്കി മാ​റ്റാ​നും ബി​ല്ലി​ല്‍ നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

ര​ണ്ട് പ​ങ്കാ​ളി​ക​ളും പു​രു​ഷ​ന്മാ​രാ​ണെ​ങ്കി​ല്‍ വി​വാ​ഹ​പ്രാ​യം 21 വ​യ​സും, സ്ത്രീ​ക​ളാ​ണെ​ങ്കി​ല്‍ 18 വ​യ​സും ആ​യി നി​ജ​പ്പെ​ടു​ത്താ​നും സു​പ്രി​യ കൊ​ണ്ടു വ​ന്ന ബി​ല്ലി​ല്‍ പ​റ​യു​ന്നു.

സ്വ​വ​ര്‍​ഗ​ര​തി ക്രി​മി​ന​ല്‍ കു​റ്റ​മ​ല്ലാ​താ​ക്കി​ക്കൊ​ണ്ട് 2018ല്‍ ​ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 377ാം വ​കു​പ്പ് സു​പ്രീം കോ​ട​തി നി​യ​മം റ​ദ്ദാ​ക്കി​യി​രു​ന്നു.

ഇ​ത് വ​ള​രെ പു​രോ​ഗ​മ​ന​പ​ര​മാ​യി ഒ​രു മാ​റ്റ​മാ​യി​രു​ന്നെ​ങ്കി​ലും എ​ല്‍​ബി​ടി​ക്യൂ​ഐ​എ വ്യ​ക്തി​ക​ള്‍ ഇ​പ്പോ​ഴും സ​മൂ​ഹ​ത്തി​നു​ള്ളി​ല്‍ വി​വേ​ച​നം നേ​രി​ടു​ന്നു​താ​യി സു​പ്രി​യ സു​ലെ പ​റ​ഞ്ഞു.

സ​മാ​ന​മാ​യ ഒ​രു സ്വ​കാ​ര്യ ബി​ല്‍ ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം (ഡി​എം​കെ) എം​പി ഡി​എ​ന്‍​വി സെ​ന്തി​ല്‍​കു​മാ​ര്‍ എ​സ് അ​വ​ത​രി​പ്പി​ച്ചു.

എ​ല്‍​ജി​ബി​ടി​ക്യൂ​ഐ​എ വ്യ​ക്തി​ക​ള്‍​ക്ക് അ​ന്ത​സ്സോ​ടെ ജീ​വി​ക്കാ​ന്‍ അ​വ​കാ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ബി​ല്ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

Related posts

Leave a Comment