തിരുവല്ല: ജൂലൈ ഏഴിന് തിരുവല്ല കുരിശുകവലയില്‍ അന്ധനായ വയോധികനെ സഹായിക്കുവാന്‍ കാണിച്ച നന്മ സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സുപ്രിയയ്ക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പ് വീട് നിര്‍മിച്ചു നല്‍കും.
കോടിക്കണക്കിനാളുകളുടെ മനസില്‍ കാരുണ്യത്തിന്റെ വെളിച്ചം നല്കി മലയാളികള്‍ക്ക് അഭിമാനമായി മാറിയ സുപ്രിയ സുരേഷിന് ജോയ് ആലുക്കാസ് ഫൗണ്ടേഷന് ജോയ് ഹോംസ് ഭാവനപദ്ധതിയിലൂടെ വീട് നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായി ശിലാസ്ഥാപനകര്‍മം നടത്തി.
തിരുവല്ല മുനിസിപ്പല്‍ ചെയര്മാന് ആര്. ജയകുമാര്‍ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചു. ആദ്യ ഗഡുവായ ഒരുലക്ഷം രൂപയുടെ ചെക്ക് പ്രമുഖ വ്യവസായിയും വിജയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമായ കെ.പി. വിജയന് സുപ്രിയയ്ക്ക് കൈമാറി.
മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ്്് സലിം, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എം.എസ്. മനോജ്, സതീഷ് വിജയന്, ജോയ്ആലുക്കാസ് മാള്‍ മാനേജര്‍ .
ഷെല്ട്ടന് വി. റാഫേല്‍, ജോളി സില്‍ക്സ് മാനേജര്‍ പി.എഫ്. ഫ്രാങ്ക്ളിന്്, ജോയ്ആലുക്കാസ് ജ്വല്ലറി അസിസ്റ്റന്റ്് മാനേജര്‍ ടി.എം. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.