നടൻ പൃഥ്വിരാജിന്റെ 40-ാം ജൻമദിനമാണിന്ന്. നിരവധി പ്രമുഖരാണ് താരത്തിന് ജൻമദിനാശംസകൾ നേർന്നിരിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ, ടൊവീനോ, ജയസൂര്യ തുടങ്ങി നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ താരത്തിന്റെ ഭാര്യ സുപ്രിയ ജൻമദിനാശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.
15 വർഷമായി തുടർച്ചയായി നമ്മൾ ഒരുമിച്ചാണ് നിങ്ങളുടെ ജൻമദിനം ആഘോഷിക്കുന്നത്. 25 വയസുമുതൽ ഇന്നിതാ ഈ 40 വരെ ഞാൻ വളരെ അടുത്തു നിന്നും കണ്ട ആ യാത്ര വളരെ സവിശേഷതയും വ്യക്തിപരവുമായതാണ്.
തൊഴിലിലും ജീവിതത്തിലും ഒരു ശക്തിയിൽ നിന്നും മറ്റൊരു ശക്തിയിലേക്ക് വളരുന്നതും ഉയർച്ച താഴ്ചകളിലൂടെ പോയപ്പോഴും എനിക്ക് നിങ്ങളൊടൊപ്പം ഉണ്ടാകാനായത് ഒരു യഥാർഥ അനുഗ്രഹമാണ്! ജന്മദിനാശംസകൾ പി.
ഇതാ ഞങ്ങളുടെ ജീവതത്തിലെ അടുത്ത ദശകം. സ്നേഹവും സന്തോഷവും സൗഹൃദവും സിനിമയും ജീവിതവും!
നിന്റെ ഹൃദയത്തെ പിന്തുടരുക, നിന്റെ കൈപിടിച്ച് നിന്നെ സന്തോഷിപ്പിക്കാൻ ഞാൻ നിന്നോടൊപ്പമുണ്ടാകും! ഞാൻ നിന്നെ സ്നേഹിക്കുന്നു സുപ്രിയ കുറിച്ചു.