സിനിമയിൽ മമ്മൂക്ക കരയുന്നതും ലാലേട്ടന് ചിരിക്കുന്നതും കാണാനുമാണ് തനിക്ക് ഇഷ്ടമെന്ന് നടി സുരഭി ലക്ഷ്മി.
സ്കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ സൂര്യമാനസം എന്ന സിനിമ പ്രദര്ശിച്ചപ്പോള് മമ്മുക്കയുടെ പ്രകടനം കണ്ടു താൻ പൊട്ടിക്കരഞ്ഞു പോയെന്നും നടി കൂട്ടിച്ചേർത്തു.
ഇമോഷന്‍സ് കൊണ്ട് ആ മനുഷ്യന് അത്രയ്ക്കാണ് ഉള്ളിലേക്ക് ഇറങ്ങുന്നത്. വാത്സല്യമൊക്കെ മമ്മുക്കയ്ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന സിനിമയാണ്.
അതൊക്കെ എന്റെ പ്രിയപ്പെട്ട മമ്മൂട്ടി സിനിമകളില്‍ ഒന്നാണെന്നും സുരഭി ലക്ഷ്മി പറഞ്ഞു.
ലാലേട്ടന് ചിരിപ്പിക്കുന്നത് കാണാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടമെന്നും കിലുക്കം പോലെയുള്ള അദ്ദേഹത്തിന്റെ സിനിമകളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും നടി കൂട്ടിച്ചേർത്തു.