ദേശീയ അവാര്‍ഡ് ജേതാവും നടിയുമായ സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് ഭര്‍ത്താവ് വിപിന്‍ സുധാകറുമായി സുരഭി പിരിഞ്ഞത്. ഇത് സംബന്ധിച്ച് വിപിന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞിരിക്കുകയായിരുന്നു എന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ പറയുന്നത്.
ഇത് അവസാന സെല്‍ഫിയാണെന്നും. സംഭവത്തില്‍ കമന്‍റുകള്‍ ഒന്നുമില്ലെന്നും. നല്ല സുഹൃത്തുക്കളായിരിക്കും എന്ന് വിപിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്.
രണ്ടരവര്‍ഷം മുമ്പാണ് സുരഭിയുടെ കല്യാണം നടക്കുന്നത്. എം80 മൂസ എന്ന പരമ്പരയുടെ തുടക്കത്തിലായിരുന്നു വിപിനെ അവര്‍ വിവാഹം കഴിക്കുന്നത്. ഗുരുവായൂരില്‍ വച്ചായിരുന്നു വരണമാല്യം ചാര്‍ത്തിയത്. ങ80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇതിനുശേഷം ഒരിക്കല്‍പ്പോലും വിപിനെ ലൈംലൈറ്റില്‍ കണ്ടിട്ടില്ലെന്നതാണ് ഇരുവരും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടുണ്ടെന്ന സംശയത്തിലേക്ക് സോഷ്യല്‍മീഡിയയെ എത്തിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി.
തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍മോഹര്‍, അയാളും ഞാനും തമ്മില്‍, പുതിയ മുഖം, കഥ തുടരുന്നു, കാഞ്ചീപുരത്തെ കല്യാണം, തത്സമയം ഒരു പെണ്‍കുട്ടി, ബാങ്കിങ് ഹൗര്‍സ് 10 ടു 4, ഏഴു സുന്ദര രാത്രികള്‍, ദ ട്രെയിന്‍, നമുക്ക് പാര്‍ക്കാന്‍, തുടങ്ങി സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തില്‍ വരെ സുരഭിയുടെ അഭിനയം ശ്രദ്ധേയമാണ്. നിരവധി ടിവി പരമ്പരകളിലും സുരഭിയുടേതായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.