ഞാന്‍ ആ തെറ്റ് തിരുത്തിയിരിക്കുന്നു! അടിയില്‍ എഴുതിയിരിക്കുന്നത് ജഗത്ബികെ എന്നല്ല, ജഗതാംബികെ എന്നാണ്; തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തെറ്റിദ്ധരിച്ച ആരാധകരോട് നടി സുരഭി ലക്ഷ്മിയ്ക്ക് പറയാനുള്ളത്

ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ്് ചെയ്തതിനെത്തുടര്‍ന്ന് നടി സുരഭി അനുഭവിക്കാത്തതായി ഒന്നുമില്ല. സുരഭിയുടെ കൂടെ ഫോട്ടോയില്‍ കാണുന്നത് കാമുകനാണോ കൂട്ടുകാരനാണോ തുടങ്ങിയ സംശയങ്ങളായിരുന്നു സുരഭിയുടെ ആരാധകര്‍ക്ക്. ആരാധകരുടെ ചോദ്യങ്ങളും സംശയങ്ങളും ഗോസിപ്പുകളിലേയ്ക്ക് വഴിമാറിയപ്പോള്‍ സുരഭി തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടു. തനിക്കുണ്ടായ ഒരു ചെറിയ അശ്രദ്ധ മൂലം തനിക്കുതന്നെയുണ്ടായ പ്രശ്‌നങ്ങള്‍ ആ തെറ്റ് തിരുത്തിക്കൊണ്ട് ഇല്ലാതാക്കാന്‍ സുരഭി തീരുമാനിച്ചു. ഒടുവില്‍ സുരഭി ആ തെറ്റ് തിരുത്തി.

ഒരു ക്ഷേത്രസന്നിധിയില്‍ വച്ച് സുരഭിയും യുവാവുമുള്ള ഫോട്ടോയാണ് പ്രശ്‌നക്കാരനായത്. ചിത്രത്തിനു താഴെ ജഗദ് ബികെ എന്നും എഴുതിയിരുന്നു. ഇതോടെ ആരാധകര്‍ ആരാണീ ജഗത് ബികെ എന്ന് ചര്‍ച്ചതുടങ്ങി. ഈയടുത്ത കാലത്ത് വിവാഹമോചനം നേടിയ സുരഭി വീണ്ടും വിവാഹിതയായോ? അടിക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന ജഗത്ബികെ ആരാണ്? ഇത്തരം ചോദ്യങ്ങളുമായി വലിയ ചര്‍ച്ച തന്നെ സുരഭിയുടെ പോസ്റ്റിനെ ചുറ്റിപ്പറ്റി നടന്നു. ഒടുവില്‍ സഹികെട്ട് വിശദീകരണവുമായി സുരഭി തന്നെ രംഗത്തെത്തി. എനിക്കൊരു തെറ്റുപറ്റി, ഇതിത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ല. തനിക്കൊപ്പമുളളത് തന്റെ ഒരേയൊരു സഹോദരന്‍ സുധീഷ് കുമാര്‍ ആണെന്നും, അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് ‘ജഗതാംബികെ’ എന്നാണ് അല്ലാതെ ‘ജഗത്ബികെ’ എന്ന് അല്ലെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇതോടെ ആളുകളുടെ സംശയവും തീര്‍ന്നു.

 

Related posts