ഫേസ്ബുക്ക് ലൈവ് വന്നതോടെ സമൂഹത്തില്‍ നടക്കുന്ന പല കൊള്ളരുതായ്മകളും അനീതികളും ആളുകള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ഫേസ്ബുക്ക് ലൈവിലൂടെ സമൂഹത്തിലെ ഒരു പ്രധാന പ്രശ്‌നം ഉയര്‍ത്തിക്കാട്ടുകയാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ നടി സുരഭി ലക്ഷ്മി കഴിഞ്ഞ ദിവസം ചെയ്തത്. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതികരിച്ച നടി സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് ലൈവ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്ര തടസ്സപ്പെട്ടതോടെയാണ് സുരഭി സമൂഹമാധ്യമത്തില്‍ തത്സമയ പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ സുരഭിയുടെ ഈ നടപടിയില്‍ പ്രതിഷേധവുമായി നിരവധിപ്പേര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തെത്തുകയായിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയതിന്റെ അഹങ്കാരമാണ് സുരഭിയ്ക്ക് എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടതും. എന്നാല്‍ ഇതേക്കുറിച്ച് സുരഭി നടത്തിയ പ്രതികരണം ഇപ്രകാരമാണ്.
ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എറണാകുളത്തു നിന്ന് കോഴിക്കോടേക്ക് പോകുമ്പോഴായിരുന്നു സംഭവം. നമ്മുടെ വണ്ടി േേടാളില്‍ ഏഴാമതെയായിരുന്നു. ബാക്കിലും കുറെ വണ്ടികളുണ്ട്. അപ്പോള്‍ എന്റെ പുറകിലുള്ള വണ്ടികള്‍ ഹോണടിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങളുടെ വണ്ടിയും ഹോണടിച്ചു. ഇതോടൊപ്പം അപ്പുറത്തെ വരിയിലും ഇപ്പുറത്തെ വരിയിലുള്ളവരുമെല്ലാം ഹോണടിക്കാന്‍ തുടങ്ങി. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം ഉറപ്പു നല്‍കിയിട്ടുണ്ട്. ആ നിയമം അറിയാവുന്നതുകൊണ്ടാണ് ആളുകള്‍ ക്ഷുഭിതരായത്. എന്റെ വണ്ടിയുടെ പിറകിലുള്ള ഒരു വണ്ടിയിലെ പയ്യന്‍ ഇറങ്ങിവന്ന് എല്ലാവരും ഹോണടിക്കുന്നത് കണ്ടില്ലേ, എന്ന് ടോളുകാരോട് ചോദിച്ചു. ആ സമയത്ത് മറ്റുള്ള വണ്ടിക്കാരും ഇറങ്ങി വന്ന് ആകെ കച്ചറയായി. അപ്പോള്‍ അവര്‍ മറ്റുള്ള വണ്ടികള്‍ കടത്തി വിടാന്‍ തുടങ്ങി. അപ്പുറത്തേയും ഇപ്പുറത്തേയും എന്‍ട്രി ബാരിയര്‍ പൊക്കി കൊടുത്തു. അങ്ങനെ എന്റെ വണ്ടി മുന്നിലെത്തി, ആദ്യം പ്രതികരിച്ച പയ്യനെ ടോളിലെ ജീവനക്കാര്‍ വല്ലാതെ ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോള്‍ എനിക്കും എന്റെ സഹോദരനുമൊക്കെ വണ്ടിയില്‍ നിന്ന് ഇറങ്ങേണ്ടി വന്നു.
ഞാന്‍ പ്രതികരിച്ചപ്പോള്‍ അങ്ങനെയാണെങ്കില്‍ നിങ്ങളുടെ വണ്ടി ടോള്‍ തരാതെ ഇവിടന്ന് പോകില്ലെന്ന് ഭീഷണിപ്പെടുത്തി. മറ്റുള്ള വണ്ടിക്കാര്‍ക്കെല്ലാം വേറെ വഴി തുറന്നുകൊടുക്കാനും തയ്യാറായി. അങ്ങനെ എന്നെ ഒറ്റപ്പെടുത്താനാണ്ശ്രമിച്ചത്. പക്ഷെ അവരൊന്നും എന്നെ ഒറ്റയ്ക്കാക്കി പോയില്ല. ഞങ്ങളുടെ പിന്നില്‍ സുഖമില്ലാത്ത കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോകുന്ന ഒരു കുടുംബമുണ്ടായിരുന്നു. അരമണിക്കൂറില്‍ കൂടുതല്‍ അവിടെ ബ്ലോക്കില്‍പ്പെട്ടപ്പോഴാണ് ടോള്‍ തരാതെ വണ്ടി കടത്തിവിടില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത്. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനാണ് ടോളുകാര്‍ ശ്രമിക്കുന്നത്. ഞാന്‍ ഈ ടോള്‍ കടന്നാണ് എന്റെ വീട്ടിലേക്ക് പോകുന്നത്. 65 രൂപയാണ് ടോള്‍. ദേശീയ അവാര്‍ഡിനു ശേഷം ഒമ്പതു തവണയെങ്കിലും ഈ വഴി പോയിട്ടുണ്ട്. നമ്മളെ പ്രകോപിപ്പിക്കാനാണ് അവര്‍ശ്രമിക്കുന്നത്. അവസാനം വാക്കുതര്‍ക്കത്തിനൊടുവില്‍ അവര്‍ക്ക് എന്‍ട്രി ബാരിയര്‍ അവിടെ നിന്നവര്‍ തന്നെ പൊക്കുകയായിരുന്നു, ഇവിടെ 65 രൂപ കൊടുക്കാത്തതിന്റെ വിജയമല്ല, മറിച്ച് ടോള്‍ പ്ലാസകളില്‍ നടക്കുന്ന ഗുണ്ടാപ്പിരിവിന്റെ നേര്‍ചിത്രം കാണിക്കാനാണ് ശ്രമിച്ചത്.