തിരുവോണദിവസം ബീഫ് കഴിച്ച്, കേരളീയരുടെ ദേശീയോത്സവത്തെ നടി അപമാനിച്ചു; ദേശീയ അവാര്‍ഡ് ജേതാവ് സുരഭിലക്ഷ്മിയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപവാദ പ്രചരണം

ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയതിനുശേഷം ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാവുകയും നിരവധിയാളുകളാല്‍ തിരിച്ചറിയപ്പെടുകയും ചെയ്‌തെങ്കിലും നടി സുരഭി ലക്ഷ്മിയ്ക്ക് വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സമയമില്ലെന്നാണ് നടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ചെയ്യുന്നതും പറയുന്നതുമെല്ലാം വിവാദമാവുന്ന അവസ്ഥയിലാണ് സുരഭിയിപ്പോള്‍. അടുത്തിടെ നടിയുടെ ഫേസ്ബുക്ക് ലൈവുകള്‍ പലതും വിവാദത്തിലേയ്ക്ക് കടക്കുകയുണ്ടായി. ഇപ്പോഴിതാ വീണ്ടും നടി സുരഭി ലക്ഷ്മിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം.

കേരളീയരുടെ ദേശീയോത്സവമായ ഓണത്തെ നടി അപമാനിച്ചുവെന്നാണ് സുരഭിക്കെതിരായി ആളുകള്‍ പ്രചരിപ്പിക്കുന്നത്. നടി തിരുവോണദിവസം ഒരു ചാനലില്‍ അവതരിപ്പിച്ച പരിപാടിയില്‍ ബീഫ് കഴിച്ചതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ഇത്തരത്തില്‍ ബീഫ് കഴിച്ചതോടെ മലയാളികളെയും ഓണത്തെയും അപമാനിക്കുകയാണ് സുരഭി ചെയ്തതെന്നാണ് ഇവര്‍ വാദിക്കുന്നത്. സുരഭി ബീഫ് കഴിച്ചത് വലിയ തെറ്റായിപ്പോയി. ഓണത്തിന് ഇല നിലത്തിട്ട് സസ്യാഹാരം മാത്രം കഴിച്ചില്ലെങ്കില്‍ ഉടനടി ചോദ്യമുയരും. ആരോപണമുന്നയിക്കുന്നവര്‍ പറയുന്നു. മറ്റ് ചിലരുടെ വാദങ്ങള്‍ അതിലും വിചിത്രമാണ്. ബക്രീദിന്റെ ദിവസം പന്നിയിറച്ചി കഴിച്ചുകൊണ്ട് പരിപാടി അവതരിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്ന രീതിയിലാണ് ഇവരുടെ ചോദ്യങ്ങള്‍.

 

Related posts