ദേശീയപുരസ്കാരം നേടി മലയാളിയുടെ അഭിമാനമായി മാറിയ നടിയാണ് സുരഭി ലക്ഷ്മി. തന്റെ സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവച്ച് സുരഭി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരഭിമുഖത്തിലാണ് സുരഭി തന്റെ സിനിമാനുഭവങ്ങൾ പങ്കുവച്ചത്.
ചില മാനദണ്ഡങ്ങൾ നോക്കിയാണ് ഞാൻ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. അതിലൊന്ന് പൈസ കിട്ടുന്നത് നോക്കിയാണ്. ചിലത് പൊട്ട സിനിമയാകാം. പക്ഷേ ചിലപ്പോൾ നല്ല പൈസ ലഭിക്കും.
ചിലത് നല്ല ക്യാരക്ടർ ആയിരിക്കും പക്ഷെ പൈസ കുറവായിരിക്കും.ചിലത് നല്ല ടീമായിരിക്കും. അങ്ങനെ പല പല കാര്യങ്ങളുണ്ടാകാം. ചില പൊട്ട ക്യാരക്ടറൊക്കെ അഭിനയിച്ച് വന്നാൽ തലവേദനയെടുക്കും.
പക്ഷേ പറയുന്ന പൈസ കിട്ടുന്നതിനാൽ ചെയ്യുന്നതാണ്. എനിക്ക് ഇത് മാത്രമെ ചെയ്യാൻ പറ്റൂ എന്ന് സെലക്ട് ചെയ്യാൻ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോൾ ഞാൻ നിൽക്കുന്നത്.
ലൊക്കേഷനിൽ ചെന്നാൽ പിന്നീട് അധികം വർത്തമാനം പറയാൻ നിൽക്കില്ല. ഇഷ്ടപ്പെടാത്ത രീതികളുണ്ടാകും. നമ്മൾ ഡയറക്ടർമാരുടെ ടൂൾസാണ് എന്ന് വിചാരിക്കണം.
എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ പറയാൻ പോകാറില്ല. ബെറ്റർ ആക്കാനുള്ള സജക്ഷൻസിനെ കുറിച്ച് ചോദിക്കാറുണ്ട്. അവർ ഉദ്ദേശിക്കുന്നത് അങ്ങനെ നമുക്ക് മനസിലാകും.
എങ്ങനെ വേണേലും ചെയ്യാവുന്നിടത്ത് ഇപ്രവൈസ് ചെയ്ത് നന്നാക്കാൻ പറ്റും. എക്സ്പ്ലോർ ചെയ്യാനാകും. പല കാര്യങ്ങളുമുണ്ട്. നമ്മളുടെ രാഷ്ട്രീയം മാത്രമായിരിക്കില്ല.
എല്ലാത്തിനും പരുവപ്പെടും വിധമാണ് അത്. തിയറ്ററിൽ നിന്ന് വന്നതിനാലാണ്. സംശയങ്ങളൊക്കെ സിനിമ തുടുങ്ങും മുമ്പ് തീർക്കും. ലൊക്കേഷനിൽ വന്നുള്ള കൺഫ്യൂഷൻ ഒഴിവാക്കാമല്ലോ-സുരഭി ലക്ഷ്മി പറയുന്നു.