ദേശീയ അവാര്‍ഡൊക്കെ വാങ്ങി ഡൽഹിയിൽനിന്നു തിരിച്ച് വരുന്ന വഴിക്ക് എയര്‍പോര്‍ട്ടില്‍ ഒരു കുറ്റവാളിയെ പോലെ എന്നെ പിടിച്ച് നിര്‍ത്തി.
തിരിച്ച് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്നു ബാഗ് സ്കാന്‍ ചെയ്ത് നോക്കുമ്പോള്‍ റൗണ്ടില്‍ മെറ്റല്‍ പോലൊരു സാധനം കണ്ടു.
എന്റെ കൂടെ ഉണ്ടായിരുന്നവരൊക്കെ മുന്നില്‍ പോയി. ഞാനാണെങ്കില്‍ പിന്നിലും. അവരെന്റെ ബാഗ് തുറന്ന് നോക്കിയപ്പോള്‍ ദേ, നാഷണല്‍ അവാര്‍ഡ്.
അന്നേരം ഒരു നോട്ടം നോക്കി. നിങ്ങള്‍ മഞ്ജു വാര്യരാണോന്ന് ചോദിച്ചു. അവര്‍ക്ക് മഞ്ജുവിനെയും അറിയില്ല, പക്ഷേ അങ്ങനൊരു നടി മലയാളത്തിലുണ്ടെന്ന് അറിയാം.
ആദ്യം ഞാന്‍ മഞ്ജു വാര്യരാണെന്ന് പറയാമെന്ന് കരുതി. പിന്നെ അല്ലെന്ന് പറഞ്ഞു. – സുരഭി ലക്ഷ്മി