ഒരു അഭിനേത്രിയെന്ന നിലയില്‍ അംഗീകാരങ്ങളും അഭിനന്ദനങ്ങളും എന്നെ തേടിയെത്തുമ്പോഴും മനസില്‍ ഒരു നോവായി മയങ്ങുന്ന ഒന്നുണ്ട്.
നാല് വയസില്‍ ഒരു തയാറെടുപ്പുകളുമില്ലാതെ എന്നെ സ്റ്റേജിലേക്ക് കൈ പിടിച്ചു കയറ്റിയ, എന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ എന്റെ അച്ഛന്.
ഇന്ന് എന്റെ സിനിമകള്‍ കാണാന്‍, എന്റെ ഈ യാത്രയുടെ മധുരം പങ്കിടാന്‍ പപ്പ കൂടെയില്ല. ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പപ്പ പോയി.
പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മകള്‍ക്ക് മരണമില്ല. സ്റ്റിയറിംഗ് പിടിപ്പിച്ച് ഡ്രൈവിംഗ് പഠിക്കാന്‍ പ്രേരിപ്പിച്ചതും ചാക്കോ എന്ന് വിളിച്ച് എന്റെ മൂക്ക് പിടിച്ച് വലിക്കാറുള്ളതും ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി ബോയ് കട്ട് അടിപിക്കാറുള്ളതും എല്ലാം ഓര്‍മച്ചെപ്പില്‍ ഭദ്രമാണ്.
-സുരഭിലക്ഷ്മി