ഞാന്‍ ജ്വാലമുഖി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതിന് വേണ്ടി ശവം ദഹിപ്പിച്ചിട്ടുണ്ട്. ആ സിനിമ ഇറങ്ങുമോയെന്നൊന്നും അറിയില്ല. അതിനുവേണ്ടി ശവം ദഹിപ്പിക്കുന്ന ചേച്ചിയുടെ അടുത്തേക്ക് പഠിക്കാനായി പോയിരുന്നു.
പത്തു ദിവസംനിന്നാണ് ശവം ദഹിപ്പിക്കാനെല്ലാം പഠിച്ചത്. ആദ്യത്തെ ദിവസം എനിക്ക് ഛര്ദിക്കാനൊക്കെ വന്നു. പച്ച ഇറച്ചി കത്തുന്നത് അത്ര സുഖമുള്ള മണമല്ല.
നമുക്ക് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല. ഒരുപാട് വര്‍ഷമായിട്ട് ആ ജോലി ചെയ്യുന്ന സ്ത്രീയുടെ അടുത്താണ് പഠിക്കാന്‍ പോയത്.
ചെന്നപ്പോള്‍ അവര്‍ക്ക് എന്നെ അങ്ങനെ അറിയില്ല. എവിടെയാണ് വീട് എന്ന് ചോദിച്ചപ്പോള്‍ കോഴിക്കോടാണെന്ന് ഞാന്‍ അവരോട് പറഞ്ഞു.
നിങ്ങളെങ്ങനെയാണ് ഈ ജോലി ചെയ്യുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചിരുന്നു. പലരും കല്യാണത്തിന് വിളിക്കില്ലെന്നും കളിയാക്കി പോകുമെന്നും അവര്‍ പറഞ്ഞു.
എനിക്ക് ആ സിനിമ ചെയ്തതിലും ഇഷ്ടമായത് അവരുടെ കൂടെയുള്ള ദിവസങ്ങളാണ്. അവിടെനിന്ന് ഞാന്‍ കുറേ കാര്യങ്ങള്‍ പഠിച്ചു -സുരഭി ലക്ഷ്മി