തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയില്‍ മറുപടി പറയുന്നില്ല ! വീഡിയോയ്ക്കു താഴെ അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് സുരഭി ലക്ഷ്മി…

അശ്ലീല കമന്റിട്ട യുവാവിവ് നല്ല എട്ടിന്റെ പണി കൊടുത്ത് സുരഭി ലക്ഷ്മി. യുവാവിന്റെ ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവച്ചാണ് സുരഭിയുടെ പോസ്റ്റ്. സുഹൃത്ത് നിര്‍മ്മിച്ച ത്രീഡി മാസ്‌ക്ക് പരിചയപ്പെടുത്തിയ വീഡിയോയ്ക്ക് താഴെയാണ് അശ്ലീലച്ചുവയുള്ള കമന്റുമായി യുവാവ് എത്തിയത്.

കോവിഡ് കാലത്തു പോലും ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ലെന്ന് സുരഭി ലക്ഷ്മി പറയുന്നു. ഇത്തരക്കാര്‍ക്കെതിരേ അവരുടെ ഭാഷയില്‍ പ്രതികരിക്കാന്‍ തന്റെ സംസ്‌കാരം അനുവദിക്കാത്തതു കൊണ്ടാണ് അതേരീതിയില്‍ മറുപടി പറയാത്തതെന്നും സുരഭി വ്യക്തമാക്കി.

സുരഭിയുടെ കുറിപ്പ് ഇങ്ങനെ…

ഇരുണ്ട കോവിഡ് കാലമാണിത്… ഓരോ നാണയത്തുട്ടുകള്‍ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയര്‍ത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതില്‍ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എന്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3D RRAY MASK എന്ന പേരില്‍ അവള്‍ തുടങ്ങിയ സംരംഭത്തിന് ഒപ്പം നില്‍ക്കാന്‍ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലര്‍.

അറപ്പുണ്ടാക്കുന്ന വൃത്തികേടില്‍ മാത്രം മുളയ്ക്കുന്ന ചില കൃമികള്‍. ഈ കണ്ണീര്‍ക്കാലത്തിലും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ല. തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയില്‍ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തന്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവന്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക. ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാന്‍.

https://www.facebook.com/SurabhiLakshmiActress/posts/2759438430942433

Related posts

Leave a Comment