യൂത്ത് ഫെസ്റ്റിവൽ വേദിയിൽ നിന്നാണ് എന്നെ ജയരാജ് സാർ ബൈ ദി പീപ്പിൾ സിനിമയിലേക്ക് വിളിച്ചത്. അതിനു ശേഷം വേറെ സിനിമയൊന്നും കിട്ടിയില്ല. വീണ്ടും പഠനത്തിലേക്കുതന്നെ തിരികെ പോയി. ശേഷം അമൃത ടിവി ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിന്നറായി.
ചെറിയ ചെറിയ സീനുകൾ അഭിനയിക്കാൻ സിനിമയിൽ അവസരം വന്നു. പേരുള്ളതും ഇല്ലാത്തതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു. എംഎ തിയറ്റർ കഴിഞ്ഞശേഷം സീരിയലിലേക്ക് വന്നു. കഥയിലെ രാജകുമാരിയായിരുന്നു ആദ്യ സീരിയൽ.
അതൊരു സീരിയസ് കഥാപാത്രമായിരുന്നു. ശേഷം എം 80 മൂസയിൽ എത്തി. അതുവരെ കോമഡി അധികം ചെയ്തിരുന്നില്ല. ഞാൻ എംഫില്ലിന് ചേർന്ന സമയമായിരുന്നു. പാത്തു രണ്ട് വലിയ കുട്ടികളുടെ അമ്മയാണ്.
അതുകൊണ്ട് തന്നെ വിനോദ് കോവൂരിനോട് ഞാൻ പറയാറുണ്ടായിരുന്നു ഇതോടെ എന്റെ ഭാവിക്ക് ഒരു തീരുമാനമാകും, ഇനിയിപ്പോൾ അമ്മ വേഷങ്ങളാകും കിട്ടുക എന്നൊക്കെ. പക്ഷെ എം80 മൂസ വന്നതോടെ സുരഭി എന്നൊരു നടിയുണ്ടെന്ന് കേരളം മുഴുവൻ അറിഞ്ഞു എന്ന് സുരഭി ലക്ഷ്മി.