സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ സജി വെഞ്ഞാറമൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അല്ലി.
ഹൈ ഫൈവ് ഫിലിംസിനു വേണ്ടി രാജ്കുമാർ എസ് രചനയും സംവിധാനവും നിർവഹിക്കുന്ന അല്ലിയുടെ ചിത്രീകരണം പൂർത്തിയായി.
സജി വെഞ്ഞാറമൂട് ഒരു മേസ്തിരിപ്പണിക്കാരന്റെ ശക്തമായ വേഷത്തിൽ നല്ല പ്രകടനം നടത്തുന്ന ചിത്രമാണ് അല്ലി.തുടക്കത്തിൽ തന്നെ ശക്തമായൊരു കഥാപാത്രത്തെ ലഭിച്ചതിൽ സന്തോഷിക്കുന്നു.
നന്നായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. – സജി വെഞ്ഞാറമ്മൂട് പറയുന്നു. വ്യത്യസ്തമായ കഥയും അവതരണവും അല്ലിയെ വേറിട്ടൊരു അനുഭവമാക്കുന്നു.
മേസ്തിരിയായി സജി വെഞ്ഞാറമൂടും, അല്ലിയായി അപർണ മോഹനും സുമതിയമ്മയായി നീനാ കുറുപ്പും നല്ല പ്രകടനമാണ് നടത്തിയത്.
ഹൈ ഫൈവ് ഫിലിംസിനു വേണ്ടി എസ്.ശ്രീകുമാർ ,ഗൗതം രാജ്, ഡോ.അമ്മു ടി ദീപ് എന്നിവർ നിർമിക്കുന്ന അല്ലി രാജ് കുമാർ എസ് രചനയും സംവിധാനവും നിർവ്വഹിക്കുന്നു.
ഡി.ഒ.പി – ജയൻ ദാസ്, എഡിറ്റർ – അരുൺദാസ്, ഗാനങ്ങൾ – ശ്യാം നെല്ലിക്കുന്നേൽ,സംഗീതം – സതീശ്, കല – ബിജു കല്ലുംപുറത്ത്, ബി.ജി.എം – ശ്രുതികാന്ത് എം.ടി, പ്രൊഡക്ഷൻ കൺട്രോളർ- നസീർ അരീക്കോട്,
മേക്കപ്പ് – രതീഷ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – നിഥിൻ, അസോസിയേറ്റ് ഡയറക്ടർ – ഷാൻ എസ്.എം കടക്കാവൂർ, ശ്രീ പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടർ – അരുൺ,
സ്റ്റിൽ – ആനന്ദ് മേനോൻ ,ഡിസൈൻ -സാന്റോ വർഗീസ്, പിആർഒ- അയ്മനം സാജൻ. ശിവദാമോദർ, വിപിൻ കുട്ടപ്പൻ, ശ്രീ പ്രസാദ്, ശിവരഞ്ജിനി എന്നിവരും അഭിനയിക്കുന്നു. -അയ്മനം സാജൻ