നടൻ സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങി എംവിഡി. നടന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയാണ് എംവിഡി ആരംഭിച്ചത്.
മോട്ടോർ വാഹന വകുപ്പ് മൂന്ന് തവണ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു നോട്ടീസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്.
ജൂലൈ 29ന് രാത്രി തമ്മനം- കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ സംഭവം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ മഞ്ചേരി സ്വദേശി ശരത്തിന്‍റെ വലതുകാലിലെ പെരുവിരലിന്‍റെ അസ്ഥി ഒടിയുകയും മറ്റ് നാല് വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പോലീസാണ് മോട്ടോർ വാഹന വകുപ്പിന് എഫ്ഐആർ കൈമാറിയത്.