കൊച്ചി: ഫോണില്‍ വിളിച്ച് അസഭ്യ വര്‍ഷം നടത്തിയെന്നാരോപിച്ച് നടന് സുരാജ് വെഞ്ഞാറമൂട് നല്കിയ പരാതിയില്‍ കാക്കനാട് സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൊബൈല്‍ ഫോണ്‍ നമ്പറുകളും സമൂഹ മാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്ക് വാട്സ്ആപ്പ് കോളു വഴിയും അജ്ഞാത നമ്പരുകളില്‍ നിന്നും അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി.
വാട്സ്ആപ്പിലൂടെ വിദേശത്തുനിന്നടക്കം ഭീഷണി ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തുന്നു. തന്റെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തി തെറിവിളിക്കാന്‍ ആഹ്വാനം ചെയ്തയാളെക്കുറിച്ചും പരാതിയിലുണ്ട്.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നത്.